1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

ജോസ് സൈമണ്‍ മുളവേലിപുറത്ത്

ലോകത്തിന്റെ സാധാനത്തിനായി അവതരിച്ച് മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനായി സ്വയം ജീവന്‍ വെടിഞ്ഞ യേശു ക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ച അമ്മയായ പരിശുദ്ധ കന്യകാ മാതാവിന്റെ എട്ടുനോമ്പുതിരുന്നാള്‍ കിര്‍ക്കാര്‍ഡി സെന്റ് മേരീസ് പളളിയില്‍ ഈ വര്‍ഷവും അതി ഗംഭീരമായി സെപ്തംബര്‍ 2 മുതല്‍ 9-ാം തായതി വരെ ആഘോഷിക്കുന്നു. തിരുന്നാളിനു മുന്നോടിയായി8 ദിവസം നീണ്ടുനില്ക്കുന്ന കൊന്തനമസ്കാരം 2- തീയതി ആരംഭിച്ചു. 9-ാം തീയതി വൈകുന്നേരം 4 മണിക്ക് പരികുദ്ധ ജപമാല. 4.30 ന് ആഘോഷമായ ദിവ്യബലി ലദീഞ്ഞ് തുടര്‍ന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം.

ഫാ.റോജി നരിതൂക്കില്‍, ഫാ.എഡ്വേര്‍ഡ്, ഫാ.ജോസഫ് മേലേടം ഫാ.സെബാസ്റ്യന്‍ തുരുത്തുപ്പിള്ളിള്ളില്‍ എന്നീ വൈദീകരുടെ നേതൃത്വത്തില്‍ ആയിരിക്കും തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. 7.30 ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും. അലക്സ് മേലേടം ടോമി തോമസ്സ് ഇളമ്പാശ്ശേരില്‍, ക്രിസ്റഫര്‍ വെട്ടികാനാല്‍ , സുരേഷ് കളപ്പുരക്കല്‍, അബ്രഹാം ജോസ് പുന്നാം കുന്നേല്‍ എന്നിവരാണ് തിരുന്നാള്‍ പ്രസുദേന്തിമാര്‍. തിരുന്നാളിലും കൊന്തനമസ്കാരത്തിലും പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്യുന്നു

സ്ഥലം
സെന്റ് മേരീസ് ചര്‍ച്ച്
കിര്‍ക്കാഡി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.