വീഡിയോ ഗെയിമിന് അടിമയായ കുട്ടി അമ്മയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന ആത്മഹത്യ ചെയ്തു. കാലം ഗ്രീന്‍ എ്ന്ന പതിനാലുകാരനാണ് അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് തന്റെ സ്‌കൂള്‍ ടൈയില്‍ തൂങ്ങി മരിച്ചത്. കാള്‍ ഓഫ് ഡ്യൂട്ടി എന്ന വീഡിയോ ഗെയിമിന് അടിമയായിരുന്നു കാലം. ശത്രുക്കളെ കൊന്നൊടുക്കുന്ന പട്ടാളക്കാരനാണ് ഗെയിമിലെ മുഖ്യ ആകര്‍ഷണം. സംഘര്‍ഷം നിറഞ്ഞ ഈ വീഡിയോ ഗെയിം കുട്ടികളില്‍ അക്രമണ വാസന വളര്‍ത്തുന്നതാണന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വേണ്ടി ഉളളതാണ് കാള്‍ ഓഫ് ഡ്യൂട്ടി വീഡിയോ ഗെയിം. പതിവായി ഈ വീഡിയോ ഗെയിം കളിക്കാറുണ്ടായിരുന്ന കാലം പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് കാട്ടിയിരുന്നത്. ഒരിക്കല്‍ പതിമൂന്ന് വയസ്സുളള തന്റെ കാമുകിയോട് ഒളിച്ചോടാമെന്നും തനി്‌ക്കൊരു കുട്ടിയെ വേണമെന്നും കാലം പറഞ്ഞിരുന്നു. അമ്മയുമായി വഴക്കിട്ട കാലം തന്റെ ബങ്ക് ബെഡിന്റെ മെറ്റല്‍ ഫ്രെയിമില്‍ സ്‌കൂള്‍ ടൈ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു.
കാള്‍ ഓഫ് ഡ്യൂട്ടി പോലുളള വയലന്റ് ഗെയിമുകള്‍ക്ക് പ്രായ പരിധി നിര്‍ബന്ധമാക്കണമെന്നും കുട്ടികള്‍ അതുപയോഗിക്കുന്നത് മാതാപിതാക്കള്‍ കര്‍ശനമായി തടയണമെന്നും കോറോണര്‍ ജോണ്‍ പൊളളാര്‍ഡ് പറയുന്നു. ലോകമെമ്പാടുമായി 100 മില്യണ്‍ കോപ്പികളാണ് കാള്‍ ഓഫ് ഡ്യൂട്ടിയുടേതായി വില്‍ക്കപ്പെടുന്നത്. നോര്‍വീജിയന്‍ കൂട്ടക്കൊലയാളിയായ അന്‍ഡേഴ്‌സ് ബ്രവിക്കും കാള്‍ ഓഫ് ഡ്യൂട്ടയുടെ അടിമയായിരുന്നു.
മരിക്കുന്നതിന് തൊട്ടുമുന്‍പ് കാലം തന്റെ കമ്പ്യൂട്ടറില്‍ കാള്‍ ഓഫ് ഡ്യൂ്ട്ടി കളിക്കുകയായിരുന്നു. ഇത്തരത്തിലുളള വയലന്റ് ഗെയിമുകള്‍ നിരോധിക്കാന്‍ ഗവണ്‍മെന്റ് തലത്തില്‍ പദ്ധതിയുണ്ടാകണമെന്ന് ഹോം അഫയേഴ്‌സ് സെലക്ട് കമ്മിറ്റി ചെയര്‍മാനായ കെയ്ത് വാസ്സ് പറഞ്ഞു. വയസ്സിന് അനുസരിച്ച് നിരോധനം ഏര്‍്‌പ്പെടുത്തുന്നത് ഇത്തരം ഗെയിമുകളെ സംബന്ധിച്ച് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനെട്ട് വയസ്സ് കഴിഞ്ഞാലെ കാള്‍ ഓഫ് ഗെയിം ഉപയോഗിക്കാന്‍ പാടൂളളൂ എന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് കാലത്തിന്റെ മാതാവ് എമ്മ ഗ്രീന്‍ പറഞ്ഞു. എന്നാല്‍ കാലം മുതിര്‍ന്ന കുട്ടികളെ പോലെയാണ് പെരുമാറിയിരുന്നത് എന്നും അതിനാലാണ് കളിക്കാന്‍ അനുവദിച്ചതെന്നും എമ്മ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല