ഭര്‍ത്താവിന്റെ മരണശ്ശേഷം എണ്‍പതാമത്തെ വയസ്സില്‍ മോഡലിംഗിലേക്ക് തിരി്ച്ചു വന്ന മുത്തശ്ശി വിസ്മയമാകുന്നു. 1940 കളില്‍ റാംപില്‍ ചുവടുവെച്ചിരുന്ന മരിയന്‍ ഫിനാലെസണ് എന്ന മുത്തശ്ശിയാണ് വീണ്ടും റാംപില്‍ സജീവമാകാന്‍ തീരുമാനിച്ചിരുന്നത്. അദ്ധ്യാപികയായിരുന്ന മരിയന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത് മോഡലിംഗിലൂടെയായിരുന്നു. വിവാഹശേഷം മോഡലിംഗ് ഉപേക്ഷിച്ച് മരിയന്‍ ഭര്‍ത്താവിന്റെ മരണത്തോടെയാണ് വീണ്ടും ആരാധകരുടെ മനം കവരാനെത്തുന്നത്.
അബര്ദീനിലാണ് മോഡല്‍ മുത്തശ്ശിയുടെ താമസം. രണ്ട് മക്കളാണ് ഇവര്‍ക്കുളളത്. ലോക്കല്‍ കൗണ്‍സിലിന്റെ ഫിഫ്റ്റി പ്ലസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മാര്ക്ലിഫ് ഹോട്ടലില്‍ സംഘടിപ്പിച്ച ഷോയിലാണ് മരിയന്‍ വീണ്ടും ക്യാറ്റ് വാക്ക് നടത്തിയത്. ഷോയുടെ ഓരോ നിമിഷവും താന്‍ ആഘോഷിക്കുകയായിരുന്നുവെന്നാണ് മുത്തശ്ശിയുടെ സാക്ഷ്യം. ഇത്രയും വലിയ ഒരു സദസ്സിന് മുന്നില്‍ ഷോ നടത്തുന്നത് ആദ്യമായിട്ടാണന്നായിരുന്നു മുത്തശ്ശിയുടെ ആദ്യപ്രതികരണം. ഷോയുടെ വിജയത്തിന് കാരണം തനിക്ക് ഒപ്പമുളളവരുടെ സഹകരണമാണന്ന് മരിയന്‍ പറഞ്ഞു.
അന്‍പത്തിനാല് വര്‍ഷത്തെ വിജയകരമായ ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മരിയന്റെ ഭര്‍ത്താവ് ബ്രുസ് മരിക്കുന്നത്. ബ്രൂസ് ശരിക്കും നല്ലൊരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മരണം നല്കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഏറെ പ്രയാസപ്പെട്ടന്നും മരിയന്‍ വ്യക്തമാക്കി. ചെറുപ്പക്കാരായ ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് മനസ്സിനും ശരീരത്തിനും ഏറെ സന്തോഷം നല്‍കിയെന്നും മരിയന്‍ വ്യക്തമാക്കി.
രണ്ട് പേരക്കുട്ടികളാണ് മോഡല്‍ മുത്തശ്ശിക്കുളളത്. ആന്റോണിയയും ആന്‍ഡ്രുവും. എപ്പോഴും ഫിറ്റായിരിക്കാനായി ചില പൊടിക്കൈകളും മുത്തശ്ശിയുടെ പക്കലുണ്ട്. എ്്പ്പോഴും സന്തോഷമായി ഇരി്ക്കുക എന്നതാണ് അത്. പതിവായി യോഗയും ചെയ്യും. സ്കൂളില്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് മരിയന്‍ ആദ്യമായി റാംപില്‍ ചുവട് വയ്ക്കുന്നത്. പിന്നീട് വൈകല്യമുളള കുട്ടികളെ പഠിപ്പിക്കുന്ന ആല്‍ബെന്‍ സ്്കൂളില്‍ അദ്ധ്യാപികയായി. മരിക്കുന്നത് വരെ ഭര്‍ത്താവായിരുന്ന തനിക്കെല്ലാമെന്നും ബ്രൂസ് മരിച്ച ശേഷം ഇനിയെന്തെന്ന ചോദ്യം തന്നെ വലച്ചിരുന്നുവെന്നു മരിയന്‍ പറഞ്ഞു. പഴയ ജോലിയിലേക്ക് തിരിച്ച് വരാന്‍ എന്നെ മക്കളും സുഹൃത്തുക്കളും ഒരുപാട് സഹായിച്ചു. ഷോ തനിക്ക് തന്ന ആത്മവിശ്വാസം ചെറുതല്ലെന്നും മരിയന്‍ ചൂണ്ടിക്കാട്ടി. മരിയനെ പോലുളള ആളുകള്‍ ചെറുപ്പക്കാര്‍ക്ക് പകര്‍ന്ന നല്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അബര്‍ദീന്‍ സിറ്റി കൗണ്‍സിലിലെ കൗണ്‍സിലര്‍ ലെന് അയണ്‍സൈഡ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല