രമയുടെ ആവശ്യം ന്യായമാണെന്ന് വി.എസ്. വ്യക്തമാക്കി. നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രമയുടെ സംശയം അന്വേഷണത്തിലൂടെ ദുരീകരിക്കണമെന്നും ഇത് സാക്ഷാത്കരിക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണെന്നും വി.എസ്. പറഞ്ഞു. ടി.പി. വധത്തില്‍ കേരളത്തിലെ ചില സി.പി.എം. ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രമയുടെ ആരോപണത്തെ പരോക്ഷമായി ന്യായീകരിക്കുന്ന അഭിപ്രായമാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കൂടിയായ വി.എസ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മുന്നോട്ടുവെച്ചത്. ടി.പി. വധവുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്ന് ആര്‍.എം.പി.നേതാക്കള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ നിയമവശം കൂടി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം വി.എസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് കെ.കെ. രമ പ്രതികരിച്ചു. വി.എസിന്റെ നിലപാടില്‍ സന്തോഷമുണ്ടെന്നും ജനങ്ങള്‍ ആ നിലപാടിനോടൊപ്പം ഉണ്ടാകുമെന്നും ആര്‍.എം.പി. നേതാവ് കെ.എസ്.ഹരിഹരന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല