ഷാജി പാറംകുളങ്ങര
മിലാന് : ഇറ്റലിയിലെ മിലാനിലുള്ള പ്രമുഖ മലയാളി സംഘടനയായ ഇംകാമിന്റെ (Indian Malayalee Cultural Association of Milan- IMCAM) ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 2-നു മിലാനില്‍ വച്ചു വമ്പിച്ച ഓണാഘോഷ പരിപാടികള്‍ നടത്തി. നയന സുന്ദരങ്ങളായ വര്‍ണ്ണങ്ങള്‍ വിതറിയ പൂക്കള മത്സരം ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി. ചെണ്ട മേളത്തിന്റെയും വാദ്യാഘോഷത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അവതരിച്ച മാവേലി മന്നന്റെ എഴുന്നള്ളിപ്പോടെ ഓണാഘോഷ മേളക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ഷാജി പാറംകുളങ്ങര സ്വാഗതവും പ്രസിഡന്റ് പോത്തന് എബ്രഹാം ഓണാശംസയും അറിയിച്ചു. പത്ത് കുട്ടികള്‍ തെളിയിച്ച ചെറു ദീപങ്ങള്‍ മുന്‍ പ്രസിഡണ്ടുമാര്‍ക്ക് കൈമാറിയതോടുകൂടി ഇംകാമിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ടോമി കുമ്പുക്കള് , ഷാജു കോഴിക്കാടന്‍, ജോസ് കുന്നശ്ശേരി എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന സ്റ്റേജ് ഷോയില്‍ തിരുവാതിര, നൃത്തം,സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഇരുന്നൂറിലേറെ ആളുകള്‍ പങ്കെടുത്ത ഓണാഘോഷ മേളക്ക് ജൂബെലിനും ജോഷിയും നേതൃത്വം നല്കിയ പരമ്പരാഗത രുചികളാല്‍ സമൃദ്ധമായ ഓണ സദ്യയോടെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല