ജേക്കബ് മാളിയേക്കല്‍
ബാസല്‍ :സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ സ്വിസ് മലയാളീ അസോസിയേഷന് ബാസലില്‍ ഓണം ആഘോഷിച്ചു. ആഗസ്റ്റ് ഇരുപത്തിയഞ്ചിനു ബാസല്‍ കുസ്പോ ഹാളില്‍ വിപുലമായ ഓണാഘോഷം നടത്തി. കേരള സംസ്ഥാനത്തിന്റെ പ്രധിനിധി ആയ അഡിഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി നിവേദിത ഹരന് , യു.എന്‍. പരിസ്ഥിതി ദുരന്തവിഭാഗം തലവനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി എന്നിവര്‍ വിശിഷ്ടാഥിതികളായിരുന്നു.
വസന്തോത്സവം 2012 എന്ന് നാമകരണം ചെയ്ത ഓണാഘോഷം സംഘാടക മികവു കൊണ്ടും വിവിധ കലാപരിപാടികളാലും മികച്ച നിലവാരം പുലര്‍ത്തി. പ്രസിഡന്റ് ജോസി കൊച്ചുപറമ്പില്‍ , സെക്രട്ടറി സിബി മഞ്ഞളി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പതിനഞ്ച് അംഗ കമ്മിറ്റി ഓണാഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ജോയ്സണ്‍ പുതാനിക്കല് , റോയ് മേനാച്ചേരി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ രുചികരമായ ഓണ സദ്യക്ക് പുറമെ കലാസഹായ്ഹ്നവും അരങ്ങേറി.
ആര്‍ട്സ് സെക്രട്ടറി ബെന്നി മുക്കാട്ടിന്റെ നേതൃത്വത്തില്‍ എസ്. എം. എ യുടെ കലാകാരന്മാരും കലാകാരികളും നടത്തിയ വിവിധ കലാപരിപാടികള്‍ക്ക് പുറമേ ചിരിയുടെ മാലപടക്കം പൊട്ടിച്ചു കൊണ്ട് സിനിമാല കലാകാരന്മാരായ വിനോദ് കെടാമങ്ങലവും പ്രമോദ് മാളയും സദസ്സിനെ പുളകമണിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.smaswiss.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല