മീന്‍ ഗുളിക കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ദിവസവും ഒരു ഡോസ് മീന്‍ഗുളിക കഴിക്കുന്ന കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയത്. മീന്‍ ഗുളികയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാ്റ്റി ആസിഡാണ് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. പതിവായി മീന്‍ ഗുളിക കഴിക്കുന്ന കുട്ടികളില്‍ വായന ശീലവും ഒപ്പം പ്രൈമറി സ്കൂള്‍ കുട്ടികളില്‍ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഒമേഗ- 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുളള ഡോകോസ്ആഹെക്സോണിക് ആസിഡ് ആഥവാ ഡിഎച്ച്എയാണ് കുട്ടികള്‍ക്ക് ദിവസേന കഴിക്കാനായി നല്‍കിയത്. ഗവേണഫലം ഈ മാസത്തെ പ്ലോസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ഫോര്‍ എവിഡന്‍സ് ബേസ്ഡ് ഇന്റര്‍വെന്‍ഷനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
വായനയിലും മറ്റും പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ദിവസേന ഒരു ഒമേഗ -3 ഡിഎച്ച്എ നല്‍കുന്നത് അവരുടെ വായന ശീലം വളര്‍ത്താനും അവരുടെ അതേ പ്രായത്തിലുളള കുട്ടികളുടെ ബുദ്ധി നിലവാരത്തിലേക്ക് ഉയര്‍ത്താനും സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ സീനിയര്‍ റിസര്‍ച്ച് ഫെലോ അലക്സ് റിച്ചാര്ഡ്സണ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല