യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയില്‍ നിന്നുള്ള ലിയാണ്ടര്‍ പേസ്-ചെക് റിപ്പബ്ലിക് താരം റഡെക് സ്റ്റെപാനക് സഖ്യത്തിന് തോല്‍വി. ബ്രയാന്‍ സഹോദരന്മാരായ ബോബും മൈക്കുമാണ് ഇരുവരെയും 6-3, 6-4 എന്ന സ്കോറില്‍ മറികടന്ന് കിരീടം ചൂടിയത്.
ഫഌഷിങ് മെഡോസില്‍ നടന്ന മത്സരത്തിന്റെ ആദ്യ സെറ്റില്‍ രണ്ടു ബ്രെയ്ക്കിങ് പോയിന്റുകളാണ് അമേരിക്കന്‍ ടീം സ്വന്തമാക്കിയത്. അഞ്ചു തവണ ആസ്ത്രേലിയന്‍ ഓപണും മൂന്നു തവണ യുഎസ് ഓപണും രണ്ടു തവണ വിംബിള്‍ഡണും ഒരു തവണ ഫ്രഞ്ച് ഓപണും നേടിയിട്ടുള്ള ഈ സൂപ്പര്‍ കൂട്ടുകെട്ട് ലണ്ടന്‍ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ കൂടിയാണ്.
ഈ വര്‍ഷത്തെ ആസ്ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ ഇതേ ടീം ഏറ്റുമുട്ടിയപ്പോള്‍ 7-6, 6-2 എന്ന സ്കോറില്‍ ഇന്തോ-ചെക് സഖ്യം വിജയം നേടിയിരുന്നു. ഇതോടെ ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ വിജയം എന്ന റെക്കോഡ് കൂട്ടുകെട്ടിനൊപ്പമെത്താന് ബ്രയാന്‍ സഹോദരന്മാര്ക്ക് സാധിച്ചു. ആസ്ത്രേലിയന്‍ താരങ്ങളായ ജോണ്‍ ന്യൂ കോംപും ടോണി റോക്കും ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റെ പേരിലായിരുന്നു ഈ റെക്കോഡ്.
അഞ്ചാം സീഡായ ഇന്തോ-ചെക് സഖ്യം മാര്‍സെല്‍ ഗ്രാനോളേഴ്സ്മാര്സ് ലോപസ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചും ബ്രയാന്‍ സഹോദരന്മാര് ഒമ്പതാം സീഡായ പാക്-ഡച്ച് കൂട്ടുകെട്ടായ ഐസാം ഉല് ഹഖ് ഖുറൈശിജീന് ജൂലിന്‍ റോജര്‍ കൂട്ടുകെട്ടിനെ മറികടന്നുമാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല