സംഗീത് ശേഖര്‍
ഫുട്ബാള്‍ ഇതിഹാസം ഡീഗോ മാറഡോണ തന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ഒരു അദ്ഭുതമായിരുന്നു.ദൈവത്തിന്റെ വരദാനമായി ലഭിച്ച പ്രതിഭയെ ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ക്കായി സമര് പ്പിച്ച മാന്ത്രികന് .അര് ജന്റീനക്കാരുടെ കാല് പന്ത് കളി ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണം ഈ മാന്ത്രികന്റെ കളി തന്നെയാണു .ഫുട്ബാള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോളിന്റെ ഉടമ കൂടിയാണു മരഡോണ. കരിയറിന്റെ ഉന്നതിയില്‍ നില്ക്കുമ്പോള് ആണു മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം അയാളെ തികച്ചും പ്രതികൂലമായി ബാധിച്ചത് .പിന്നെ പടിയിറക്കമായിരുന്നു .നാശത്തിലേക്കുള്ള യാത്ര .ഫുട്ബാള്‍ പ്രേമികളുടെ ഭാഗ്യം കൊണ്ട് അതിനു മുന്നേ തന്നെ മാരഡോണ തന്റെ പ്രതിഭയുടെ ആഴം ലോകത്തിനു ബോധ്യമാക്കി കൊടുത്തിരുന്നു.
ലഹരിയില്‍ നിന്നും മുക്തി നേടിയ ശേഷം അദ്ദേഹം അര് ജന്റീനയുടെ പരിശീലകന് ആയി ചുമതലയേറ്റെടുത്തു .പക്ഷേ ടീമിന്റെ മോശം പ്രകടനങ്ങള്‍ കാരണം അധികം വൈകാതെ സ്ഥാനം ഒഴിയേണ്ടി വന്നു.പിന്നെ ഒരു ഇടവേളയായിരുന്നു.ദുബായിലെ അല്‍ വാസല്‍ ക്ളബ്ബിന്റെ പരിശീലന ചുമതല എറ്റെടുത്ത മാരഡോണ ,ജീവിതം ദുബായില്‍ക്ക് പറിച്ചു നട്ടു.പക്ഷേ അവിടെയും ടീമിന്റെ ദയനീയ പ്രകടനങ്ങള്‍ അദ്ദേഹത്തിനു വിനയായി. ദുബായി അദ്ദേഹത്തിനു അത്ര മധുരമേറിയ സ്മരണകള്‍ അല്ല നല്‍കിയത് .പലപ്പോഴും മറ്റു ടീമുകളുടെ കോച്ചുമാരുമായും ആരാധകരുമായും ഉള്ള എറ്റുമുട്ടലുകള്‍ പതിവായിരുന്നു ഈ ഫുട്ബാള്‍ ഇതിഹാസത്തിനു .അല്‍ വാസലിന്റെ പരിശീലക സ്ഥാനവും നഷ്ടപ്പെട്ട ശേഷം ഇപ്പോള്‍ ഇതാ പുതിയൊരു ദൌത്യം അദ്ദേഹത്തെ തേടിയെത്തിരിക്കുന്നു.ദുബായിയുടെ ഓണററി സ്പോര് ട്സ് അം ബാസഡര്‍ പദവി അദ്ദേഹം എറ്റെടുത്തിരിക്കുന്നു. ദുബായിലെ കുട്ടികള്‍ ക്കും യുവാക്കള്‍ ക്കും ഇനി ലൊകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബാള്‍ പ്രതിഭയുടെ മാര്‍ഗ നിര് ദേശവും ശിക്ഷണവും ലഭ്യമാകും . ഈ 51 കാരന് ഇന്നും ലോകം ആരാധിക്കുന്ന മനുഷ്യനാണു ,തന്റെ അനിതരസാധാരണമായ പ്രതിഭ കൊണ്ട് കാല് പന്തു കളിയിലെ രാജാവായി വിലസിയ താരം .ഈ സം രം ഭത്തില് അദ്ദേഹം വിജയം കണ്ടെത്തട്ടെ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല