1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2011


കാവലാന്‍ പലരുടെയും തലവര മാറ്റിവരയ്ക്കുകയാണ്. പരാജയങ്ങള്‍ തുടര്‍ക്കഥയായി മാറിയ വിജയ്‌യുടെ തിരിച്ചുവരവിനാണ് കാവലാനിലൂടെ വഴിയൊരുങ്ങിയത്. മലയാളത്തില്‍ നിന്ന് തമിഴിലേക്കും ഇപ്പോള്‍ ബോളിവുഡിലേക്കും സിദ്ദിഖിന് ടിക്കറ്റ് ഉറപ്പാക്കിയതും ഈ സിനിമ തന്നെ. ഇവര്‍ മാത്രമല്ല, ബോഡിഗാര്‍ഡിലും കാവലാനിലും മികച്ച അഭിനയം കാഴ്ചവെച്ച നടി മിത്രാ കുര്യനും ചിത്രം ഭാഗ്യമാവുകയാണ്.

ബോഡിഗാര്‍ഡില്‍ നയന്‍സിനൊപ്പം നില്‍ക്കുന്ന പ്രകടനത്തിലൂടെ കൈയ്യടി നേടിയ മിത്രയെ സിദ്ദിഖ് കാവലാനിലൂടെ തമിഴിലേക്ക് കൊണ്ടുവരികയായിരുന്നു.

തമിഴില്‍ വിജയ്ക്കും അസിനുമൊപ്പം മിത്ര തിളങ്ങിയതോടെ ഈ പെരുമ്പാവൂര്‍ക്കാരിയ്ക്ക് കോളിവുഡില്‍ ഓഫറുകളുടെ പെരുമഴയാണ്. അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മിത്ര വെളിപ്പെടുത്തിയ രഹസ്യവും തമിഴരെ ഞെട്ടിച്ചുവത്രേ.

കോളിവുഡിന്റെ താരറാണി നയന്‍താരയുടെ ഒരകന്ന ബന്ധുവാണ് താനെന്ന രഹസ്യമാണ് മിത്ര വെളിപ്പെടുത്തിയത്. ഡയാന കുര്യനെന്നാണ് നയന്‍സിന്റെ യഥാര്‍ത്ഥ പേരെന്ന് അവരെ ഓര്‍മ്മിപ്പിയ്ക്കാന്‍ മിത്ര കുര്യന്‍ മറന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.