റെജി മാത്യു
റെഡിംഗ്: മലയാളി അസോസിയേഷന് ഓഫ് റെഡിംഗ് കമ്യൂണിറ്റി(മാര്‍ക്ക്)യുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളും കര്‍ഷകശ്രീ അവാര്‍ഡ് ദാനവും ഇന്ന് നടക്കും. സൗത്ത് റെഡിംഗിലെ യൂത്ത് കമ്യൂണിറ്റി സെന്ററില്‍ രാവിലെ പത്തോടെ ഓണാഘോഷ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും പൂക്കള മത്സരവും വടംവലി, കസേരകളി തുടങ്ങിയ കായിക മത്സരങ്ങളും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും. കൂടാതെ യുകെയിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള ആഘോഷങ്ങള്‍ക്കു കൊഴുപ്പേകും. യുകെയിലെ മലയാളികളുടെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനു ‘മാര്‍ക്ക്’ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ഷകശ്രീ അവാര്‍ഡ് ദാനവും ഇന്നു നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും. മാര്‍ക്കിന്റെ മുഴുവന്‍ അംഗങ്ങളും ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല