രാജേഷ് ബേബി
ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് അരങ്ങേറി.വൈനെ കമ്മ്യൂണിറ്റി സ്കൂളിലായിരുന്നു പരിപാടികള്‍.ഇതില്‍ 240 പേര് പങ്കെടുത്തു.
മാവേലി, പുലിക്കളി,തിരുവാതിര, ചെണ്ടമേളം,താലപ്പൊലി,ഡാന്‍സുകള്‍,സ്കിറ്റുകള്‍, വടംവലി,സ്ത്രീകള്‍ക്കുള്ള മ്യൂസിക്കല്‍ ചെയര്‍, തുടങ്ങിയവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.പരമ്പരാഗതമായ രീതിയിലുള്ള സ്വാദിഷ്ടമായ ഓണസദ്യ പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു.രാവിലെ 10 ന് ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി 7 വരെ നീണ്ടു നിന്നു.ആബാലവൃദ്ധം പേരും പരിപാടി മനം നിറഞ്ഞ് ആസ്വദിച്ചു.
പ്രസിഡന്റ് ജോണി കല്ലടയാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.വൈസ് പ്രസിഡന്റ് രാജേഷ് പാലമറ്റം ഓണസന്ദേശം കൈമാറി.ജോയിന്റ് സെക്രട്ടറി സ്വാഗതപ്രസംഗവും ട്രഷറര്‍ വിന്‍സെന്റ് പോള്‍ നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല