1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2012

സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച് ആംഗ്ലിക്കന്‍ സഭയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് റോവാന്‍ വില്യംസ്. സ്ഥാനമൊഴിയുന്നതിന് മുന്‍പ് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷം ഡിസംബറില്‍ കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് പദവിയില്‍ നിന്ന് വിരമിക്കുകയാണ് റോവാന്‍ വില്യംസ്. അമേരിക്കയിലെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗിയായ ആര്‍ച്ച് ബിഷപ്പ് ജീന്‍ റോബിന്‍സണുമായും പാരമ്പര്യ വാദികളുമായും ഈ വിഷയം സംബന്ധിച്ച് തുറന്ന ചര്‍്ച്ച നടത്തുമെന്നും റോവാന്‍ വില്യംസ് അറിയിച്ചു.

സ്വവര്‍ഗ്ഗാനുരാഗികളെ ബിഷപ്പുമാരാക്കാന്‍ പാടില്ലെന്നാണ് ആഫ്രിക്കന്‍ സഭകളുടേയും മറ്റു പാരമ്പര്യവാദികളുടേയും വാദം. എന്നാല്‍ അമേരിക്കന്‍ സഭകള്‍ക്ക് മറിച്ചുളള അഭിപ്രായമാണ്. നേരിട്ടുളള ചര്‍ച്ചകള്‍ക്കായി അടുത്ത് തന്നെ അമേരിക്കയിലേക്ക് പോകുമെന്നും ആര്‍ച്ച്ബിഷപ്പ് ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സഭാ നിയമപ്രകാരം വിവാഹം കഴിക്കാന്‍ ്അനുമതി നല്‍കുന്നത് സംബന്ധിച്ചുളള തര്‍ക്കമാണ് സഭയെ ട്രഡീഷണലിസ്റ്റുകള്‍ എന്നും ലിബറലുകള്‍ എന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചത്.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ ആഗോള ചുമതലകള്‍ ഉയര്‍ത്താന്‍ ആംഗ്ലിക്കന്‍ സഭക്ക് ഉദ്ദേശമുണ്ടെന്നും ആംഗ്ലിക്കന്‍ കമ്മ്യൂണിയന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കാനായി പ്രസിഡന്റ് പദവിയിലേക്ക് ഒരാളെ നിയമിക്കുമെന്നും റോവാന്‍ വില്യംസ് പറഞ്ഞു. അതോടെ ആര്‍ച്ച്ബിഷപ്പിന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്നും റോവാന്‍ വില്യംസ് കൂട്ടിച്ചേര്‍ത്തു. കാ്ന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഒഴിഞ്ഞാല്‍ ഉടന്‍ അദ്ദേഹം കേംബ്രിഡ്ജിലെ മഗ്ദലേന കോളേജിലെ മാസ്റ്റര്‍ സ്ഥാനം ഏറ്റെടുക്കും. 2002ലാണ് റോവാന്‍ വില്യംസ് ആര്‍ച്ച് ബിഷപ്പ് ഓഫ് കാന്റര്‍ബറി സ്ഥാനം ഏറ്റെടുക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മുതിര്‍ന്ന അംഗവുും ലോകമാകമാനമുളള എണ്‍പത്തിയഞ്ച് മില്യണ്‍ വരുന്ന ആംഗ്ലിക്കന്‍ കമ്മ്യൂണിറ്റിയുടെ ആത്മീയ നേതാവുമാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.