വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മമ്മൂട്ടി ആയുര്‍വേദ മരുന്നുകള്‍ നല്‍കിയ സംഭവം വലിയ പ്രാധാന്യത്തോടെയാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാഗമണിലെ ഷൂട്ടിങ് ലൊക്കേഷനിലും മധുരയില്‍നിന്ന് വിവിധ തമിഴ്മാധ്യമങ്ങളുടെ പ്രതിനിധികളെത്തി. വാര്‍ത്ത വായിച്ച് മമ്മൂട്ടിക്ക് എസ്എംഎസ് അയച്ച വൈകോ ഇന്നലെ വൈകിട്ട് താരത്തെ വിളിച്ചു നേരിട്ട് നന്ദിപറഞ്ഞു. ശിവകാശി അപകടത്തില്‍ കൊല്ലപ്പെട്ടത് പതിനഞ്ചു തൊഴിലാളികളാണെന്നും സ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയവരാണു രണ്ടാമത്തെ സ്‌ഫോടനത്തില്‍ മരിച്ചവരിലേറെയെന്നും വൈകോ പറഞ്ഞു. തമിഴ്‌നാട്ടിലെ മിന്നുംതാരങ്ങള്‍ക്കു തോന്നാത്തതാണ് മമ്മൂട്ടിക്കു തോന്നിയതെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു. മലയാളത്തിന്റെ തായ്‌മൊഴിയാണു തമിഴെന്ന മമ്മൂട്ടിയുടെ ‘മക്കളാഴ്ചി എന്ന സിനിമയിലെ സംഭാഷണവും ചിലര്‍ ഉദ്ധരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല