ചെന്നൈ:യു ട്യൂബില്‍ തരംഗമാവുകയാണ് മലയാളി സംവിധായകന്‍ ഗൗതം മേനോന്റെ പുതിയ തമിഴ് ചിത്രമായ നീ താനെ എന്‍ പൊന്‍വസന്തം. ചിത്രത്തിന്റെ ട്രെയ്‌ലറിന് യൂട്യൂബില്‍ ഗംഭീര സ്വീകരണം. കഴിഞ്ഞദിവസം ഓഡിയോ റിലീസിനൊപ്പം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഒരാഴ്ച പൂര്‍ത്തിയാക്കും മുന്‍പ് 12 ലക്ഷം പേരാണ് കണ്ടത്. സിനിമയുടെ റിലീസിന് മുന്‍പ് അഞ്ചോ ആറോ മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് യൂട്യൂബില്‍ കൊടുത്തിരിക്കുന്നത്. നേരത്തേ ഇക്കാര്യത്തില്‍ ചരിത്രം രചിച്ച അജിത് നായകനായ ബില്ല 2 എന്ന ചിത്രത്തിന്റെ റെക്കോഡാണ് ജീവയും സാമന്തയും പ്രധാന വേഷത്തിലെത്തിയ നീ താനെ എന്‍ പൊന്‍വസന്തം മറികടന്നത്. വിന്നൈ താണ്ടി വരുവായ, കാക്ക കാക്ക, മിന്നലെ, വാരണം ആയിരം, വേട്ടയാട് വിളയാട് തുടങ്ങിയ ഗൗതം മേനോന്‍ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. നീ താനെ എന്‍ പൊന്‍വസന്തത്തില്‍ സംഗീതം നല്‍കുന്നത് ഇളയരാജയാണ്. ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായതോടെ ചിത്രം പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല