1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2012

സിജു സ്റ്റീഫന്‍

നോട്ടിംഗ്ഹാമില്‍ അടുത്തമാസം 20 ശനിയാഴ്ച നടക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി നോട്ടിംഗ്ഹാമിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളി കുടുംബങ്ങളിലും വോളിബോള്‍ ക്ലബിലെ അംഗങ്ങള്‍ പല ഗ്രൂപ്പുകളായി നോട്ടീസ് വിതരണം ചെയ്യുവാനും, ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും തുടങ്ങിയിട്ടുണ്ട്. വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം ലിവര്‍പൂളില്‍ നടന്ന വോളിബോള്‍ ടൂര്‍ണമമെന്റിലെ ചാമ്പ്യന്‍മാരായ ഉത്തര അയര്‍ലണ്ട് കൂടാതെ ബര്‍മിംഗ്ഹാം, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, കോവന്‍ട്രി, കേംബ്രിഡ്ജ്, ബ്രെയിറ്റല്‍ കൂടാതെ ആതിഥേയരായ നോട്ടിംഗ്ഹാമും അണിനിരക്കും.

ഒന്നാം സമ്മാനം റോബിന്‍ഹുഡ് ചലഞ്ചേഴ്‌സ് നല്‍കുന്ന 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം സാബു മന്നാകുളം നല്‍കുന്ന 251 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം ഷോയി ചെറിയാന്‍ നല്‍കുന്ന 101 പൗണ്ടും ട്രോഫിയും നല്‍കും.

അന്ന് നടക്കുന്ന റാഫില്‍ ലക്കി ഡ്രോയില്‍ ഒന്നാം സമ്മാനം എല്‍സിഡി ടിവി മെറ്റ് ലൈഫ് ഇന്‍ഷൂറിംഗ് കമ്പനി സ്‌പോണ്‍സര്‍ ചെയ്യും. രണ്ടാം സമ്മാനം മൊബൈല്‍ ഫോണ്‍ ഐഡിയല്‍ സോളിസിറ്റേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യും.

ആര്‍മിയിലും പല പ്രൊഫഷണല്‍ ക്ലബിലും കളിച്ചുകൊണ്ടിരുന്ന താരങ്ങള്‍ അണിനിരക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിലേക്ക് എല്ലാ വോളിബോള്‍ പ്രേമികളെയും നോട്ടിംഗ്ഹാമിലേക്ക് ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.