ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന റഫറണ്ടം ഉടന്‍ നടപ്പിലാക്കണമെന്ന് അഭിപ്രായ സര്‍വ്വേ. റഫറണ്ടം വേണമെന്ന് ആവശ്യപ്പെടുന്ന ബ്രട്ടീഷുകാരുടെ എണ്ണം ഇരട്ടിയായതായാണ് പുതിയ അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തില്‍ ദേശീയ വോട്ടെടുപ്പ് വേണമെന്നാണ് റഫറണ്ടം കൊണ്ട് വ്യക്തമാക്കുന്നത്.
റഫറണ്ടം വേണമെന്ന നിവേദനത്തില്‍ ഇതുവരെ ഒരു ലക്ഷം പേര്‍ ഒപ്പിട്ട് കഴിഞ്ഞു. ബ്രസ്സല്‍സിന് കൂടുതല്‍ അധാകാരം നല്‍കുന്നതിലുളള പ്രതിക്ഷേധമാണ് റഫറണ്ടം വേണമെന്ന ആവശ്യം ശക്തിപ്പെടാന്‍ കാരണമെന്ന് കരുതുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന പുറത്തുപോകുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുമെന്ന് പത്തില്‍ ആറ് പേരും അവകാശപ്പെട്ടു.
റഫറണ്ടത്തെ എതിര്‍ക്കുന്നവരുടെ ഇരട്ടിയാണ് നിലവില്‍ അനുകൂലിക്കുന്നവരുടെ എണ്ണം. യൂറോപ്പിലെ ബ്രിട്ടന്റെ നില കൂടുതല്‍ ശക്തമാക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ പരാജയമാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരുടെ മേലിലുളള വിശ്വാസം നഷ്ടമായതായും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. യുഗവ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ തങ്ങളുടെ രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതില്‍ എംഇപിമാര്‍ പരാജയമാണെന്ന് 71 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
56 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ റഫണ്ടം വേണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ 28 ശതമാനം പേര്‍ റഫറണ്ടം വേണ്ടയെന്ന് പറയുന്നു. റഫറണ്ടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷം പേര്‍ ഒപ്പിട്ട കൂട്ടനിവേദവിമായി ഈ ആഴ്ച ഡൗണിംഗ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ക്യാമ്പെയ്‌നേഴ്‌സ് പറഞ്ഞു. എംഇപി നിക്കി സിന്‍ക്ലെയറിനൊപ്പം സ്റ്റാര്‍ ടിവിയിലെ കാത്തി ഹോപ്പ്കിന്‍സ് നിവേദനം കൈമാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല