വൈവിദ്ധ്യമാര്‍ന്ന പരിപാടികളുമായി മാഞ്ചസ്റ്റര്‍ കെസിഎ ഓണം ആഘോഷിച്ചു. മാഞ്ചസ്റ്റര്‍ സെയില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാവിലെ പത്തു മണിയോടെ നടന്ന വടംവലി മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. പ്രസിഡന്റ് ബിജു കുളത്തിങ്കല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ദിലീപ് മാത്യൂ, ഗ്ലോബല്‍ പ്രവാസി കൗണ്‍സില്‍ ചെയര്മാന് സാബൂ കുര്യന് മന്നാകുളം, വൈസ് പ്രസിഡന്റ് ലൂസി സോയി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന കുട്ടികളുടേയും മുതിര്‍ന്നവരുടേയും കള്‍ച്ചറല്‍ പരിപാടികള്‍ നടന്നു. ആന്‍സി തങ്കച്ചന്, ബ്രിജിത്ത, സോബിന്‍, ലൂസി സോയി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. മാഞ്ചസ്റ്ററിന്റെ വിവിധ ഭാഗങ്ങളിലുളള 150 ല്‍ പരം ക്നാനായക്കാര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. തുടര്‍ന്ന് സമ്മാനദാനം നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല