സഖറിയ പുത്തന്‍കളം
ബ്രാഡ്ഫോര്‍ഡ്: യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്ഷെയര്‍ കണ്വെന്ഷന് ഇനി മുതല്‍ പുതിയ വേദിയിലായിരിക്കും. ബ്രാഡ്ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് ചര്‍ച്ചിലാണ് ഈ മാസം 22ന് ധ്യാനം നടക്കുക. രാവിലെ എട്ടിന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് നാലിന് സമാപിക്കും. കുട്ടികളുടെ ശുശ്രൂഷ പ്രധാന വേദിയുടെ എതിര്‍വശത്തുള്ള സെന്റ് വിനിഫ്രെഡ് കാത്തലിക്ക് സ്കൂളിലായിരിക്കും.
ഇതേസമയം കഴിഞ്ഞ കണ്‍വെന്‍ഷനുകളില്‍ സംബന്ധിച്ചതു വഴിയായി ലഭ്യമായ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ സാക്ഷപ്പെടുത്തുന്നു. പ്രധാനമായും മക്കളില്ലാത്ത ദമ്പതികള്‍ക്ക് സന്താനലബ്ദി സാഫല്യമാകുന്നതാണ് സാക്ഷ്യപ്പെടുത്തുന്നത്. നിരവധി ചികിത്സകള്‍ ഫലിക്കാതെ, യോര്‍ക്ക്ഷെയര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിച്ചതുവഴി അദ്ഭുതകരമായ ദൈവീക സ്പര്‍ശം വഴിയും വചനശക്തിയാലും ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം ലഭിച്ചതും രണ്ടാമത് ഗര്ഭിണിയാകുവാന് സാധ്യതയില്ല എന്ന വിധിയെഴുതിയ വൈദ്യശാസ്ത്രത്തെ തോല്‍പ്പിച്ച് മറ്റൊരു കുടുംബത്തെ അനുഗ്രഹിച്ചതും, വര്‍ഷങ്ങളായി മക്കളില്ലാത്ത ദമ്പതികള്‍ ഓണ്‍ലൈന്‍ വഴി കണ്‍വെന്‍ഷനില്‍ സംബന്ധിച്ചതിനു ശേഷം ദൈവാനുഗ്രഹം പ്രാപിച്ചതും യോര്‍ക്ക്ഷെയര്‍ കണ്‍വെന്‍ഷനെ ദൈവം പ്രത്യേകമായി അനുഗ്രഹിക്കുന്നതിന്റെ പ്രകടമായ അടയാളങ്ങളാണ്. ഫാ. സോജി ഓലിക്കല്‍ ഇത്തവണത്തെ ധ്യാനം നയിക്കും.
കണ്വെന്ഷന് മുന്നോടിയായുള്ള 96 ദിന കുരിശിന്റെ വഴി, 72ദിന ഉപവാസം/ജപമാല, 41ദിന രാത്രിയാരാധന, 31ദിന കരുണകൊന്ത, വിശ്വാസപ്രമാണങ്ങള്‍, 12മണിക്കൂര്‍, 24മണിക്കൂര്‍ ആരാധന എന്നിവ നടന്നു വരുന്നു.
വിലാസം,
ST. WINFRED CATHOLIC CHURCH
54 ST.PAULS AVE,
BRADFORD, BD6 1ST
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല