ജോബി ആന്റണി
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തുറിന് വിയന്നയിലെ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റി ഉജ്ജല സ്വീകരണം നല്കി. സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നിയമിതനായ കൂരിയ മെത്രാനാണ് മാര്‍ ബോസ്കോ. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മരണാന്തതരം അതിരൂപതയുടെ ഭരണ ചുമലതല നിര്‍വഹിച്ചിരുന്നത് മാര്‍ പുത്തൂറായിരുന്നു.
ഐ സി സി വിയന്നയുടെ ചാപ്ലിന് ഡോ. തോമസ് താണ്ടപ്പള്ളിയും, ജനറല്‍ കണ്‍വീനര്‍ ജോസ് ഒലിമലയിലും മാര്‍ ബോസ്കോ പുത്തുറിനെ സ്വീകരിച്ചു ആനയിച്ചു. ആഘോഷമായ ദിവ്യബലിയ്ക്ക് ശേഷം ഐ സി സിയുടെ കീഴില്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ക്ക് ബിഷപ്പ് മികച്ച അധ്യയനത്തിനുള്ള പ്രശംസാപത്രം വിതരണം ചെയ്തു. വേദപാഠദ്ധ്യാപകന് ബോബന് കളപുരയ്ക്കല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
വിയന്നയിലെ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച മാര്‍ പുത്തൂര്‍ വേദപാഠം അഭ്യസിക്കുകയും ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന പ്രവാസി പുതുതലമുറയില്‍പ്പെട്ട കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല