അന്‍പത് അടി ഉയരത്തില്‍ നിന്ന് വീണ നവജാത ശിശു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കുട്ടിയെ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതാണന്ന സംശയത്തെ തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വോള്‍വര്‍ഹാംപ്ടണിലാണ് സംഭവം. ഫ്ളാറ്റിന് താഴെയുളള ചവറ്റ് കുട്ടയില്‍ നിന്ന് കണ്ടെടുത്ത കുട്ടി ഇതുവരെ അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ബര്‍മ്മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ അധികൃതര്‍ അറിയിച്ചു.
കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച വൈകുന്നേരം 6.30ഓടെ ഫ്ളാറ്റിന് സമീപത്തെ ചവറ്റ് കുട്ടയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്. ഫ്ളാറ്റിലെ അഞ്ചാമത്തെ നിലയില്‍ നിന്ന് കുട്ടിയെ താഴേക്ക് ഇടുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്.
കുട്ടിയെ മനപൂര്‍വ്വം കൊല്ലാന്‍ ശ്രമിച്ചു എന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് എന്ന് വ്ിശ്വസിക്കുന്ന 24 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിന് കൂട്ടുനിന്നു എന്ന സംശയത്തെ തുടര്‍ന്ന് 32 കാരനായ പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വോള്‍വര്‍ഹാംപ്ടണിലെ ബോസ്‌കോബല്‍ ക്രസന്റ് ഫ്ളാറ്റ്
സമുച്ചയത്തിലാണ് സംഭവം. ആഞ്ചാം നിലയില്‍ നിന്ന് താഴെ വീണ കുട്ടിയെ ഫ്ളാറ്റിന് പിന്നിലുളള വേസ്റ്റ് ബിന്നില്‍ ഇടുകയായിരുന്നുവെന്നാണ് കരുതുന്നത്. സാധാരണയായി ഇവിടേക്ക് ആരും വരാത്തതിനാല്‍ ആരും കണ്ടെത്തില്ലെന്ന ധാരണയാണ് കുട്ടിയെ ഇവിടെ ഒളിപ്പിക്കാന്‍ കാണമായെതെന്ന് പോലീസ് കരുതുന്നു.
കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് പേരെ ആറസ്റ്റ് ചെയതതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ എന്തെങ്കിലും തെളിവ് നല്‍കാന്‍ തയ്യാറുളളവര്‍ മുന്നോട്ട് വരണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ഇറാഖ് വംശജരാണ് എന്നു കരുതുന്നു. എന്നാല്‍ ഇത്ര ചെറിയ കുട്ടി ഫ്ളാറ്റിലുളളതായി അറിയില്ലായിരുന്നുവെന്നാണ് ഭൂരിഭാഗം താമസക്കാരും പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല