ഫ്രാന്‍സിലെ ആല്‍പ്‌സില്‍ കൂട്ടക്കൊലയ്ക്ക് ഇരയായ സാദ് ആല്‍ ഹിലിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്ന് സാദിന്റെ വീടിന് സമീപത്ത് താമസിച്ചിരുന്നവരെ തിരികെ വീട്ടിലെത്തുന്നതിന് പോലീസ് അനുവദിച്ചു. സറേയിലെ സാദിന്റെ വീടിന് സമീപത്ത് നിന്ന് കിട്ടിയ വസ്തുക്കളാണ് ബോംബ് ആണെന്ന സംശയം ഉയര്‍ത്തിയത്.
വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന പോലീസ് സാദിന്റെ വീടിന് പിറകിലുളള നാല് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു.തുടര്‍ന്ന ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിയാത്തതിനെ തുടര്‍ന്ന ബോംബ് ഭീഷണി പിന്‍വലിക്കുകയായിരുന്നു. ആല്‍പ്്‌സ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട് പ്രായമേറിയ സ്ത്രീ സാദിന്റെ ഭാര്യാമാതാവാണ് എന്ന് ഫ്രഞ്ച് പോലീസ് സ്ഥിരീകരിച്ച് അല്‍പ്പസമയത്തിന് ശേഷമാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ബ്രിട്ടനില്‍ നിന്ന ശേഖരിച്ച തെളിവുകള്‍ അനുസരിച്ച് അവര്‍ മരിച്ച സാദിന്റെ ഭാര്യാമാതാവ് അല്ല. കൊല നടത്തിവരെന്ന് സംശയിക്കുന്ന രണ്ട് പേരെ കുറിച്ച് ഫ്രഞ്ച് പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് കണ്ടെ്ത്തിയ കാട്രിഡ്ജുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത് അനുസരിച്ച് രണ്ടിലധികം പേരാണ് വെടിവെയ്പ് നടത്തിയത്.
സംഭവത്തില്‍ നിന്ന് രക്ഷപെട്ട സാദിന്റെ രണ്ട് പെണ്‍മക്കളേയും ചോദ്യം ചെയ്താലെ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുളളുവെന്ന് കേസ് അന്വേഷിക്കുന്ന ഫ്രഞ്ച് പോലീസ് അറിയിച്ചു. സംഭവത്തില്‍ നിന്ന് പരുക്കേല്‍്ക്കാതെ രക്ഷപെട്ട ഇളയ കുട്ടി ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന മുക്തയായിട്ടില്ല. ഡോക്ടര്‍്മാര്‍ അനുവദിച്ചാലുടന്‍ ഈ കുട്ടിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയില്‍ നിന്ന നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അക്രമത്തില്‍ തോളിന് വെടിയേറ്റതിനെ തുടര്‍ന്ന രക്ഷപെടാന്‍ ശ്രമിക്കവേ തലക്കടിയേറ്റ മൂത്ത കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. മാതാപിതാക്കളുടെ മരണവാര്‍ത്ത് ഇതേ വരെ കുട്ടികള്‍ അറിഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല