മാര്‍ച്ച് മാസം മുതല്‍ ജീവിക്കാനായി തൊഴിലാളികള്‍ ഒരു മാസം കടം വാങ്ങുന്ന തുക 127 പൗണ്ടില്‍ നിന്ന് 327 പൗണ്ടായി ഉയര്‍ന്നതായി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്‍ വെളിപ്പെടുത്തി. യുണൈറ്റ് യൂണിയന്‍ തൊഴിലാളികളുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് കടം വാങ്ങുന്ന തുകയുടെ അളവില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായി കണ്ടെത്തിയത്. 22000 തൊഴിലാളികളുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ പകുതിയിലധികം പേരും എല്ലാ മാസവും പണം കടം വാങ്ങുന്നതായും പഠനത്തില്‍ തെളിഞ്ഞു. കടം വാങ്ങുന്നവരുടെ എണ്ണത്തില്‍ പന്ത്രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായും യുണൈറ്റ് വെളിപ്പെടുത്തുന്നു.
അഞ്ചില്‍ നാല് പേരും പണത്തിന്റെ ബുദ്ധിമുട്ട് കാരണം ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാകുന്നതായും പഠനത്തില്‍ പറയുന്നു. ഗവണ്‍മെന്റിന്റെ ആന്റി ഗ്രോത്ത് പോളിസികളാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണമായതെന്നും യൂണൈറ്റ് ജനറല്‍ സെക്രട്ടറി ലെന്‍ മക്ക്ലുസ്‌കി ബ്രിംഗ്ടണിലെ ടിയുസി കോണ്‍ഗ്രസില്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചതും ഗവണ്‍മെന്റിന്റെ ചെലവുചുരുക്കലും ഏറ്റവും ദോഷകരമായി ബാധിച്ചത് തൊഴിലാളികളേയും ആണെന്നും വീണ്ടും ചെലവ് ചുരുക്കലിന്റെ പാതയിലാണ് ബ്രിട്ടനെന്നും മക്ക്ലുസ്‌കി ചൂണ്ടിക്കാട്ടി. കണ്‍സര്‍വേറ്റീവുകളും ലിബറല്‍ ഡെമോക്രാറ്റുകളും ചേര്‍ന്ന് തൊഴിലാളികളെ ദാരിദ്രത്തിലേക്ക് തളളിവിട്ടതായും മക്്ക്ലുസ്‌കി കുറ്റപ്പെടുത്തി.
തൊഴിലാളികളുടെ സ്‌പെന്‍ഡിംഗ് പവര്‍ ഉയര്‍ത്തുന്നതിനായി മിനിമം കൂലിയില്‍ ഒരു പൗണ്ടിന്റെ വര്‍ദ്ധനവ് വരുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും മക്ക്ലുസ്‌കി ആവശ്യപ്പെട്ടു. നിയമവിധേയമായ ലോണ്‍ കമ്പനികള്‍ പോലും ദിവസ പലിശക്ക് പണം കടം കൊടുക്കുന്നതായും ലോണുകളുടെ പലിശനിരക്ക് ചുരുങ്ങിയ കാലത്തിനിടയ്ക്ക് 4000 ശതമാനം വര്‍ദ്ധിച്ചതായും യൂണിസണ്‍ യൂണിയന്റെ നേതാവ് ഡേവ് പ്രന്റിസ് പറഞ്ഞു. ഒരു വര്‍ഷം രണ്ട് ബില്യണ്‍ പൗണ്ടോളം ഒഴുകുന്ന ഒരു വ്യവസായമാണ് ഇത്. പത്തില്‍ ആറുപേരും ഈ പണം ഉപയോഗിക്കുന്ന വീ്ട്ടിലെ ചെലവുകള്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും ആണ് പണം കടം വാങ്ങുന്നത് വഴി കുടുംബങ്ങള്‍ ട്രാപ്പിലാക്കപ്പെടുകയും ജീവിത നിലവാരം താഴേക്ക് പോകുന്നതായും ആണ് കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല