1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2012

രണ്ടാമത് മൂഴൂര്‍ സംഗമം ഈ മാസം പതിനഞ്ചിന് ബ്രിസ്റ്റോളില്‍ നടക്കും. സംഗമം പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വെറ്റ് ഹാളിലെ സെന്റ് വിന്‍സെന്റ് ഡീപോള്‍ ചര്‍ച്ചിലാണ് സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ മുഴൂര്‍ നിവാസികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കാനുളള അവസരമാണ് ഇതെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി കു്ട്ടികള്‍്ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് റെജി പൂവക്കുളം ബ്രിസ്റ്റോള്‍ – 07727131779, ലിസ്സി സണ്ണി മൈലാടിയില്‍ – 07576476539, സോണി പനച്ചിപ്പുറം മാഞ്ചസ്റ്റര്‍ – 0773734075 ടോജി തുളമ്പന്‍മാക്കല്‍, ബ്ലാക്ക്പൂള്‍ – 07877314624 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം –
St. Vincent Depaul Church
White Hall Southmead Glencoyne Square
Bristol BS 10 6 PE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.