ആന്‍ഡി മുറേ എന്ന പേരു ടെന്നീസ് ലോകത്ത് മുഴങ്ങികേള്‍ ക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ എറെയായി.4ഗ്രാന്‍ ഡ് സ്ളാം ഫൈനലുകളില്‍ എത്തിയിട്ടും തോല്‍ ക്കാനായിരുന്നു അയാളുടെ വിധി .ഫെഡററുടേയും നദാലിന്റെയും ദ്യോക്കോവിച്ചിന്റെയും നിഴലുകളില്‍ നിന്നു പുറത്തു വരാനാകാതെ അയാള്‍ കുഴങ്ങുകയായിരുന്നു.പ്രതിഭ ആവശ്യത്തിനുണ്ടായിട്ടും അയാള്‍ ജനിച്ചു വീണ കാലമായിരുന്നു അയാളെ ചതിച്ചത്.ഒരേ നിലവാരത്തില്‍ കളിക്കുന്ന ഈ അസാമാന്യ പ്രതിഭകളുടെ സമകാലികന്‍ അയാളെ എന്നും നാലാം സ്ഥാനത്ത് തന്നെ നിര്‍ ത്തി.ഇടക്കിടക്ക് അയാള്‍ തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിച്ചു കൊണ്ടിരുന്നു.ബ്രിട്ടീഷുകാര്‍ കാത്തിരിക്കുകയായിരുന്നു.അവര്‍ എറെ പ്രതീക്ഷയര്‍ പ്പിച്ച ടിം ഹെന്‍ മാനു സാധിക്കാതെ പോയത് മുറേക്ക് സാധിക്കും എന്ന മോഹവുമായി.
2012 വിമ്പിള്‍ ഡണ്‍ ഫൈനല്‍ ഒരു നിമിത്തമായിരുന്നു.മുറേയുടെ മുന്നില്‍ സാക്ഷാല്‍ റോജര്‍ ആയിരുന്നു.കിം ഗ് റോജര്‍ .പൊരുതി നോക്കിയെങ്കിലും ഫെഡററുടെ ക്ലാസിക്കല്‍ ഗെയിമിന്റെ മുന്നില്‍ മുറേ വീണു.മുറേ തികച്ചും ഇമോഷണല്‍ ആയിരുന്നു.വിതുമ്പിക്കൊണ്ടാണു അയാള്‍ പരാജയം അം ഗീകരിച്ചത്.പക്ഷേ അയാളുടെ അപാരമായ ഇച്ഛാശക്തി നമ്മള്‍ ഉടനെ നടന്ന ഒളിമ്പിക്സില്‍ കണ്ടു .ഫെഡററെ തന്നെ വീഴ്ത്തികൊണ്ട് മുറേ ഒളിമ്പിക്സ് സ്വര്‍ ണം സ്വന്തമാക്കി. ഗ്രാസ് കോര്‍ ട്ടില്‍ ഫെഡററെ വീഴ്ത്തിയ രീതിയാണു അന്നു പ്രശം സ പിടിച്ചു പറ്റിയത്.നേരിട്ടുള്ള 3 സെറ്റുകളില്‍ ആണു മുറേ വിജയിച്ചത്.ഗ്രാസ് കോര്‍ ട്ടിലെ രാജാവായ ഫെഡറര്‍ പൊരുതാന്‍ പോലുമാകാതെ തോല്‍ ക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍ വമായ ഒരു കാഴ്ചയായിരുന്നു.മുറേ തങ്ങളുടെ നിഴലുകളില്‍ നിന്നു പുറത്തു കടന്നിരിക്കുന്നു എന്നാദ്യം സമ്മതിച്ചത് ഫെഡറര്‍ തന്നെയായിരുന്നു.അതൊരു അടയാളമായിരുന്നു.തോല്ക്കാന്‍ മനസ്സില്ലാത്ത ഒരു കളിക്കാരന്റെ കരളുറപ്പിന്റെ അടയാളം .
യഥാര്‍ ഥത്തില്‍ മുറേ ഓരോ കോല്ലവും പുരോഗമിക്കുകയായിരുന്നു.അയാളുടെ മനക്കട്ടിയും പൊരുതാനുള്ള കഴിവും കൂടി കൂടി വന്നു.തോല്‍ വികള്‍ അയാളെ തളര്‍ ത്തിയെങ്കിലും അയാള്‍ വീണ്ടും കരുത്താര്‍ ജിച്ച് തിരിച്ചു വന്നു. ഇത്തവണ യു.എസ് ഓപ്പണില്‍ നദാല്‍ പിന്മാറുകയും ഫെഡറര്‍ നേരത്തെ വീഴുകയും ചെയ്തതോടെ മുറേയുടെ മുന്നില്‍ ദ്യോക്കോവിച്ച് മാത്രമായിരുന്നു.ഫൈനലില്‍ ദ്യോക്കോവിച്ചിനെ വീഴ്ത്തിയതോടെ 1936 ഇല്‍ ഗ്രാന്‍ ഡ് സ്ലാം നേടിയ ഫ്രെഡ് പെറിക്കു ശേഷം ഗ്രാന്‍ ഡ് സ്ളാം നേടുന്ന ആദ്യ ബ്രിട്ടിഷുകാരന്‍ എന്ന അപൂര്‍ വ നേട്ടത്തിനും മുറേ ഉടമയായി .
ഇന്നു ലോക ടെന്നീസിലെ തന്നെ ,ഒരു പക്ഷേ അഗാസ്സിക്കു ശേഷം ലോകം കണ്ട എറ്റവും മികച്ച സര്‍ വീസ് റിട്ടേണുകള്‍ അണു മുറേയുടെ കരുത്ത്
5 മണിക്കൂറോളം നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിലാണു ദ്യോക്കോവിച്ച് വീണതു.ഓപ്പണ്‍ യുഗത്തിലെ എറ്റവും കരുത്തനായ ഒരു കളിക്കാരനെതിരെ 5 സെറ്റ് പോരാട്ടത്തില്‍ വിജയം നേടുക എന്നത് നിസ്സാര കാര്യമല്ല. ചെറുതായി വീശിയടിച്ച കാറ്റ് രണ്ട് പേരെയും അലോസരപ്പെടുത്തി എങ്കിലും മുറേ ദ്യോക്കോവിച്ചിനേക്കാള്‍ നന്നായി അഡ്ജസ്റ്റ് ചെയ്തു.താന്‍ ജനിച്ചു വളര്‍ ന്ന സ്കോട്ടിഷ് സാഹചര്യങ്ങളായിരിക്കാം അയാളെ സഹായിച്ചത്.ആദ്യ 2 സെറ്റുകളിലും കടുത്ത പോരാട്ടം തന്നെ നടന്നു.ബേസ് ലൈന്‍ കേന്ദ്രീകരിച്ചു നടന്ന തകര്‍ പ്പന്‍ റാലികളായിരുന്നു പ്രത്യേകത.ദ്യോക്കോവിച്ച് പിഴവുകള്‍ വരുത്താനായി തന്ത്രപൂര്‍ വം കാത്തിരുന്ന മുറേയുടെ ടെക്നിക് ആണു ഇവിടെ ഫലം കണ്ടത്.ആദ്യ 2 സെറ്റും തോറ്റ ശേഷം ദ്യോക്കോവിച്ച് ശക്തമായി തിരിച്ചു വന്നു.മുറേ അല്പം തളര്‍ ന്ന പോലെ തോന്നിച്ചു.ദ്യോക്കോവിച്ചിന്റെ കരുത്ത് മുഴുവനും പ്രകടമായിരുന്നു 3ഉം 4 ഉം സെറ്റുകളില്‍ .ശക്തമായ ഫോര്‍ ഹാന്‍ ഡുകളും മനോഹരമായ ഡ്രോപ് ഷോട്ടുകളുമായി നൊവാക് കളം വാണു .
നിര്‍ ണായകമായ അഞ്ചാം സെറ്റില്‍ മുറേ ഉണര്‍ ന്നു. തകര്‍ പ്പന്‍ വിന്നറുകളും ശക്തമായ ഡിഫന്‍ സും കാഴ്ച്ച വച്ച മുറേ സെറ്റും കിരീടവും സ്വന്തമാക്കി. ബ്രൈഡ്സ് മെയ്ഡ് എന്ന ടാഗ് അയാള്‍ ഇന്നലെ ദൂരെയെറിഞ്ഞു .മുറേയുടെ വിജയം കാണാന്‍ ഇതിഹാസ നടന്‍ സീന്‍ കോണറിയും മാഞ്ചസ്റ്റര്‍ ബോസ്സ് അലക്സ് ഫെര്‍ ഗൂസണും സന്നിഹിതരായിരുന്നു,മുറേയുടെ വിജയത്തിനു ഒരു സ്കോട്ടിഷ് ടച്ച് പകര്‍ ന്നു കൊണ്ട്. പ്രൊഫഷണല്‍ യുഗത്തില്‍ ആദ്യ 4 ഗ്രാന്‍ ഡ് സ്ലാം ഫൈനലുകളും തോറ്റ രണ്ടേ രണ്ട് കളിക്കാരേ ലോക ടെന്നീസില്‍ ഉള്ളൂ.രണ്ട് പേരും അവിടെ സന്നിഹിതരായിരുന്നു. മുറേയും ,പിന്നെ സാക്ഷാല്‍ ഇവാന്‍ ലെന്‍ ഡലും .ലെന്‍ ഡല്‍ എന്ന ഇതിഹാസമായിരുന്നു മുറേയുടെ കോച്ച്. ഇന്നലത്തെ മത്സരം ഒരു ക്ലാസിക് എന്നു വിശേഷിപ്പിക്കാനാകാത്തതു രണ്ട് പേരും ബേസ് ലൈനില്‍ ഉറച്ചു നിന്നു കൊണ്ട് എതിരാളിയുടെ പിഴവിനായി കാത്തിരുന്നു എന്നത് കൊണ്ടാണു.ഇതിനു മുന്നേ നടന്ന 30 മേജര്‍ ടൂര്‍ ണമെന്റുകളില്‍ 29 ഉം നേടിയത് ഫെഡറര്‍ ,നദാല്,ദ്യോക്കോവിച്ച് ത്രയമായിരുന്നു.ആ നിരയിലേക്കു മുറേയും ഉയരുകയാണു.
ഇന്നു ലോക ടെന്നീസിലെ തന്നെ ,ഒരു പക്ഷേ അഗാസ്സിക്കു ശേഷം ലോകം കണ്ട എറ്റവും മികച്ച സര്‍ വീസ് റിട്ടേണുകള്‍ അണു മുറേയുടെ കരുത്ത്.ബേസ് ലൈനില്‍ നിന്നു കൊണ്ടുള്ള ഡിഫന്‍ സീവ് ഗെയിം ആണു കളിക്കുന്നതെങ്കിലും പ്രതീക്ഷിക്കാത്ത സമയത്ത് ഒഫന്‍ സീവ് ആകാനുള്ള കഴിവാണു അയാളുടെ പ്രത്യേകത.ഫെഡററുടെ പൂര്‍ ണതയോ,നദാലിന്റെ കരുത്തോ ഇല്ലെങ്കിലും മുറേ സമീപകാലത്ത് ടെന്നീസ് ലോകം കണ്ട എറ്റവും മികച്ച ടാക്റ്റീഷ്യന്‍ എന്നാണു വിലയിരുത്തപ്പെടുന്നത്.വെയിറ്റ് ആന്‍ ഡ് വാച്ച് ഗെയിം ആണു മുറേ കളിക്കുന്നത്.ടിം ഹെന്മാന്‍ യഥാര്‍ ഥത്തില്‍ മുറേയേക്കാള്‍ പ്രതിഭാശാലിയായിരുന്നു.പക്ഷേ വന്പന്‍ മത്സരങ്ങള്‍ ജയിക്കാനുള്ള മനോധൈര്യം അയാള്‍ ക്കില്ലാതെ പോയി.ഫെഡറര്‍ വിരമിക്കുന്നതോടെ ആന്‍ ഡി മുറേ ലോക ടെന്നീസിലെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായി മാറും ,തീര്‍ ച്ച.
കാറ്റിനെ കുറ്റം പറയാതെ തോല്‍ വി അം ഗീകരിച്ച ദ്യോക്കോവിച്ച് പ്രശം സ അര്‍ ഹിക്കുന്നു.മറ്റാരേക്കാളും മുറേ കീരീടം അര്‍ ഹിക്കുന്നു എന്നു പറയാനും അയാള്‍ മടി കാണിച്ചില്ല .തോറ്റെങ്കിലും ദ്യോക്കോവിച്ച് ഒന്നാന്തരം പോരാട്ടമാണു കാഴ്ച വച്ചത്.അനായാസമായി ഒരു പോയന്റ് പോലും നേടാന്‍ മുറേയെ അദ്ദേഹം അനുവദിച്ചില്ല. മികച്ച ഷോട്ടുകളുടെ കാര്യമെടുത്താല്‍ തീര്‍ ച്ചയായും ദ്യോകോവിച്ച് ആയിരുന്നു അല്പം മുന്നില്‍ എന്നു കളി കണ്ട ആര്‍ ക്കും മനസ്സിലാകും .ഒരേയൊരു സെറ്റ് മാത്രമെ അയാള്‍ ഈ ടൂര്‍ ണമെന്റില്‍ വഴങ്ങിയിരുന്നുള്ളൂ. തോല്ക്കുന്നവന്‍ വിസ്മ്ര്യതിയിലാണ്ട് പോകുന്ന ഈ കാലത്ത് നൊവാക് ദ്യോക്കോവിച്ച് എന്ന പോരാളിക്ക് എന്റെ അഭിനന്ദനങ്ങള്‍.
സംഗീത് ശേഖര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല