മാര്‍ട്ടിന്‍ തെനംകാലാ
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഡോര്‍സെറ്റ്: ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പൊന്നോണാഘോഷം താളമേള കൊഴുപ്പിനാലും ദൃശ്യവിസ്മയത്താലും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി.
സെപ്തംബര്‍ എട്ട് ശനിയാഴ്ച രാവിലെ 9.30 അനിത ഗിരീഷ് കൈപ്പള്ളിയുടെ നേതൃത്വത്തില്‍ അത്തപ്പൂക്കളം ഒരുക്കി. തുടര്‍ന്ന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷാജി തോമസിന്റെ നേതൃത്വത്തില്‍ മാവേലിത്തമ്പുരാനെ താളമേളത്തിന്റെയും പുലിയും വേടന്റെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് മാവേലി തന്റെ പ്രജകളെ ഒരിക്കല്‍കൂടി സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു.സികെസി പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷ പ്രസംഗം നടത്തി. യുക്മ സൗത്ത് വെസ്റ്റ് ഈസ്റ്റ് ജനറല്‍ സെക്രട്ടറി അജോ ആന്റണി, മനോജ്പിള്ള എന്നിവര്‍ ആശംകള്‍ നേര്‍ന്നു.
തുടര്‍ന്ന് അടുത്തകാലത്തായി ഡോര്‍സെറ്റില്‍ നടന്ന വീടുകൊള്ളയിലും ഒറ്റപ്പെട്ട ആക്രമണങ്ങളിലും ആകുലരായിരിക്കുന്ന സമൂഹത്തിന് ആത്മവിശ്വാസം കൊടുക്കുന്നതിനായി ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രമത്തില്‍ പൂള്‍ എംപി റോബര്‍ട്ട് സൈംസിന്റെ സഹായത്തോടെ ഡോര്‍സെറ്റ് പൊലീസിന്റെ പ്രതിനിധികള്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഡാല്‍റ്റോ പോള്‍ മോഡറേറ്ററായിരുന്നു.
തുടര്‍ന്ന് ഫെബിന്‍, മോനിഷ, സോഫി എന്നിവരുടെ സഹസംവിധാനത്തില്‍ ആന്‍സി ഷാജി ചിട്ടപ്പെടുത്തിയ കേരളീയം എന്ന സ്വാഗതനൃത്ത വിസ്മയം താളമേള നൃത്തച്ചുവടിന്റെ മനോഹാരിതയാലും കൊയ്ത്തുപാട്ടിന്റെ താളകൊഴുപ്പിനാലും വള്ളപ്പാട്ടിന്റെ ആര്‍പ്പുവിളിയാലും കാണികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തിയ ദൃശ്യവിസ്മയമായിരുന്നു.പ്രശസ്ത നര്‍ത്തകി മിന്നാ ജോസഫിന്റെ നൃത്തപ്രകടനം മറ്റൊരു ആകര്‍ഷണമായിരുന്നു.തുടര്‍ന്ന് നടത്തിയ വടംവലി, ചാക്കിലോട്ടം, നാരങ്ങാ സ്പൂണ്‍ ഓട്ടം, കസേരക്കളി, മിഠായിപെറുക്കല്‍ തുടങ്ങിയ ഓണക്കളിയില്‍ അംഗങ്ങള്‍ ആവേശത്തോടെ പങ്കുകൊണ്ടു.തുടര്‍ന്ന് നടന്ന 24കൂട്ടം വിഭവങ്ങള്‍ നിരത്തിയ ഓണസദ്യ നാവിന്‍ രുചി മുകുളങ്ങളെ തൊട്ടുണര്‍ത്തിയ മറ്റൊരു വിസ്മയമായിരുന്നു.തുടര്‍ന്ന് അബി അബ്രഹാം, ജെറി ജയന്‍, ജോസഫ് എന്‍ഫിലിപ്പ് എന്നീ കുട്ടികളെ അവരുടെ കഴിവിന്റെ മികവിനെ ആദരിക്കുകയുണ്ടായി. ശേഷം ഡികെസി നടത്തിയ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫിയും മെഡലും നല്‍കി ആദരിച്ചു.
സാന്റ്‌റ്റോ പോള്‍ സ്വാഗതവും ഡികെസി സെക്രട്ടറി മാര്‍ട്ടിന്‍ തെനംകാലാ നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല