അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: തിരുവനന്തപുരം അതിരൂപതയുടെ അദ്ധ്യക്ഷനും, പ്രശസ്ത വാഗ്മിയും, സാമൂഹ്യ സ്‌നേഹിയും, ലഹരി വിരുദ്ധ പോരാളിയും, ന്യുനപക്ഷ അവകാശ സംരക്ഷകനും, സഭാ വക്താവും, ആധ്യാത്മിക പണ്ഡിതനുമായ അഭിവന്ദ്യ പിതാവ് ഡോ മാര്‍ മരിയ കാലിസ്റ്റ് സൂസാ പാക്യം പിതാവ് നാളെ ലണ്ടനില്‍ എത്തും. പത്തു ദിവസത്തെ യു കെ സന്ദര്‍ശ്ശനത്തിനായി എത്തുന്ന അഭിവന്ദ്യ പിതാവിന് നാളെ ലണ്ടന്‍ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം ആണ് ഒരുക്കിയിരിക്കുന്നത്. ലാറ്റിന്‍ കത്തോലിക്ക അല്‍മായ പ്രതിനിധികളും, കെസിഎ ഭാരവാഹികളും, സാമൂഹ്യ പ്രവര്‍ത്തകരും, വൈദികരും ചേര്‍ന്ന് പിതാവിനെ സ്വീകരിക്കും. സെപ്തംബര്‍ 12 മുതല്‍ 22 വരെയാണ് ആര്‍ച്ചു ബിഷപ് യു കെ യില്‍ ഉണ്ടായിരിക്കുക.
സൂസാ പാക്യം പിതാവ് തന്റെ പത്തു ദിവസത്തെ സന്ദര്‍ശ്ശനത്തിനിടെ വെസ്റ്റ് മിന്‍സ്ടര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ് മാര്‍ വിന്‍സെന്റ് നിക്കോളസ്, സഹായ മെത്രാന്‍ മാര്‍ അലന്‍ ഹോപ്‌സ്, സൗത്ത് വാര്‍ക് ആര്‍ച്ച് ബിഷപ് മാര്‍ പീറ്റര്‍ സ്മിത്ത് എന്നിവരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും.
റോമന്‍ കത്തോലിക്കാ ( ലാറ്റിന്‍) വിശ്വാസി മക്കളെ നേരില്‍ കാണുവാന്‍ ആയി സെപ്തംബര്‍ 14 ,15 ,16 എന്നീ തീയതികളികളില്‍ യഥാക്രമം സെന്റ് മേരീസ് ദേവാലയം (ക്രോയിഡോണ്) , സെന്റ് മൈക്കിള്‍സ് ദേവാലയം(ഈസ്റ്റ്ഹാം) സെന്റ് ആന്‍ശ്ലെംസ് ചര്‍ച്ച് (സൗത്താള്‍) എന്നീ ഇടവക കേന്ദ്രങ്ങള്‍ അഭിവന്ദ്യ പിതാവ് സന്ദര്‍ശ്ശിക്കും. അതാതു കേന്ദ്രങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടും.
വിവാഹത്തിന്റെ രജത ജൂബിലി ആഘോഷിതഥവസരത്തില്‍ ക്കുന്ന ദമ്പതികള്‍ക്കായി പ്രത്യേകമായി ആഘോഷമായ കുര്‍ബ്ബാനകളും, പ്രാര്‍ത്ഥനകളും അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തുന്നതാണ്.
ബാസ്റ്റ്യന്‍ ബെന്നറ്റ് 07957106585
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല