സംഗീത് ശേഖര്‍
അമല്‍ നീരദ് സംവിധാനിച്ച ബാചിലര്‍ പാര്‍ട്ടി എന്ന ന്യൂ ജനറേഷന് സിനിമ കൊട്ടിഘോഷിച്ചാണു തീയെറ്ററുകളില് വന്നത് .എന്നാല്‍ വന്ന പൊലേ തന്നെ മടങ്ങുകയും ചെയ്തു.ഇന്റര്‍ നെറ്റിലൂടെ ഈ ചിത്രം ഡൌണ്‍ ലോഡ് ചെയ്ത ആയിരത്തോളം പേരും ഇതു അപ് ലോഡ് ചെയ്ത 20 ഓളം പേരും ഇപ്പോള്‍ കുരുക്കിലായിരിക്കുകയാണു .ഇവരെ പ്രതികളാക്കി ആന്റി പൈറസി സെല്‍ കോടതിയില്‍ എഫ്.ഐ.ആര് സമര് പ്പിച്ചു കഴിഞ്ഞു.ഈ ചിത്രത്തിന്റെ ഡി.വി.ഡി പുറത്തിറക്കിയ മൂവി ചാനല്‍ കമ്പനിയാണു ഒരു സ്വകാര്യ സോഫ്റ്റ് വെയറായ ജാദൂ വിന്റെ സഹായത്തോടെ ഇവരുടെയൊക്കെ ഐ.പി അഡ്രസ് കണ്ടുപിടിച്ചത്.
ഇനി അല്പം ചരിത്രം ആവാം ..ആരാണു അമല്‍ നീരദ് എന്ന സം വിധായകന് ?അദ്ദേഹം മികച്ച ഒരു സിനിമോട്ടോഗ്രാഫര്‍ ആണു .കൊല്‍ക്കത്തയിലെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ മിടുക്കന് .തുടക്കത്തില്‍ ചില മലയാള,ഹിന്ദി ചിത്രങ്ങളില്‍ സിനിമോട്ടാഗ്രാഫി ചെയ്തു ,തരക്കേടില്ലാത്ത രീതിയില്‍ തന്നെ.എങ്ങനെയാണു ഇഷ്ടനു സം വിധാന മോഹം തലക്കു പിടിച്ചത് എന്നറിയില്ല. 2007 ഇല് ആണു അദ്ദേഹത്തിന്റെ ആദ്യ സം വിധാന സം രം ഭം ആയ ബിഗ് ബി പുറത്തു വരുന്നത് .നായകനായി കിട്ടിയത് സാക്ഷാല്‍ മമ്മൂട്ടിയെയും .ദോഷം പറയരുതല്ലോ ,ബിഗ് ബിതരക്കേടില്ലാത്തൊരനുഭവമായിരുന്നു.മലയാളത്തില്‍ പതിവില്ലാത്തൊരു ആക്ഷന്‍ മൂഡ് സ്ര്യഷ്ടിക്കുന്നതില് വിജയിച്ച ചിത്രം തരക്കേടില്ലാത്ത വിജയവും നേടി.പക്ഷേ കുത്തിയിരുന്നു ഹോളിവുഡ് സിനിമകള്‍ കാണുന്ന ഒരു കൂട്ടം തല തിരിഞ്ഞ പ്രേക്ഷകരാണു ബിഗ് ബി എന്ന ഉദാത്ത ചിത്രം “ഫോര്‍ ബ്രദേഴ്സ് “എന്ന ഹോളിവുഡ് ത്രില്ലറില്‍ നിന്നും ഫ്രേയിം ടു ഫ്രെയിം ചൂണ്ടിയതാണെന്നു കണ്ടെത്തിയത്.ഇതു സമ്മതിക്കാന്‍ അമല്‍ നീരദ് തയ്യാറായില്ലെങ്കിലും കാര്യം പകല്‍ പൊലെ വ്യക്തമായിരുന്നു.
അടുത്ത ചിത്രത്തില്‍ നായകനായി വന്നത് മോഹന്‍ ലാല്‍ .ലാലിന്റെ തന്നെ മുന്‍ കാല ഹിറ്റുകളിലൊന്നായ ഇരുപതാം നൂറ്റാണ്ടിലെ നായക കഥാപാത്രത്തിനു പുതിയൊരു പരിവേഷം നല്കി അമല്‍ നീരദ് സാഗര്‍ എലിയാസ് ജാക്കി സ്ര്യഷ്ടിച്ചു.ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കോപ്പിയടി ആരോപണം കേള് ക്കാതിരുന്ന ഒരേയൊരു ചിത്രം .കാരണം ഇതില്‍ കഥയേ ഉണ്ടായിരുന്നില്ല.പക്ഷേ ഈയുള്ളവന് കുറച്ചധികം ഇംഗ്ളീഷ് ചിത്രങ്ങള്‍ കാണുന്ന പതിവുണ്ടായിരുന്ന കൊണ്ട് സാഗര്‍ എലിയാസ് ജാക്കിയിലെ പല ആക്ഷന്‍ രംഗങ്ങളും കൂള്‍ ആയി നമ്മുടെ മാറ്റ് ഡാമന്‍ അഭിനയിച്ച ബേണ്‍ സീരീസില്‍ നിന്നും ചൂണ്ടിയതാണെന്നു പെട്ടെന്നു പുടി കിട്ടി.എന്തായാലും ചിത്രം ബോക്സ് ഓഫീസില്‍ തകര് ന്നു.2009 ഇല് ആയിരുന്നു ചിത്രം വന്നത്.
അടുത്ത ചിത്രം 2010 ഇല് ആണു വന്നത്.പ്ര്യഥിരാജിനെ നായകനാക്കിയ “അന്‍വര്‍ “,സ്റ്റൈലൈസ്ഡ് ത്രില്ലര്‍ എന്നു കേട്ടപ്പോള്‍ ചാടി വീണു ഡേറ്റ് കൊടുത്ത നമ്മുടെ യുവ നിരയിലെ പ്രമുഖന് ആണു ഇത്തവണ അമല്‍ നീരദിന്റെ ഇരയായത്.സൂപ്പര്‍ താര പദവിയിലെത്താന്‍ തനിക്കു ഇത്തരമൊരു ചിത്രം സഹായകമാകും എന്നു കരുതിയ പ്ര്യഥിരാജിന് തെറ്റി . അമല്‍ നീരദ് ഒരു ചിത്രം അനൌണ്‍ സ് ചെയ്യുമ്പോഴെക്കും കുറേ നെറ്റ് സാവികള്‍ റഡി ആയി ഇരിക്കാന്‍ തുടങ്ങിയ കാര്യം പാവം നീരദ് അറിഞ്ഞിരുന്നില്ല.2008ഇല് പുറത്ത് വന്ന ഒരു അമേരിക്കന്‍ ത്രില്ലര്‍ “ട്രെയിറ്റര്‍ ” ആയിരുന്നു ഇങ്ങു ദൂരെ കൊച്ചു കേരളത്തില്‍ അന്‍വര്‍ ആയി പരിണമിച്ചത്.അന്‍വറിന്റെ ഗതിയും മറിച്ചായിരുന്നില്ല.സിനിമയെന്നാല്‍ ടെക്നിക്കല്‍ പെര്ഫെക്ഷന് മാത്രമാണെന്നു ധരിച്ചുവശായ ഇദ്ദേഹത്തിന്റെ ഈ ചിത്രവും ബോക്സ് ഓഫീസില്‍ തകര്‍ന്നു.അന്‍വറില്‍ ഉണ്ടായിരുന്നത് കുറേ സ്ലോമോഷന്‍ രംഗങ്ങളും വയലന്‍സും മാത്രം .
ഇതു കൊണ്ട് എല്ലാം അവസാനിച്ചു എന്നു കരുതി പ്രേഷകര്‍ സമാധാനിച്ചിരിക്കുമ്പോഴാണു നീരദ് മച്ചുവിന്റെ അടുത്ത സാഹസം വരുന്നത്.ബാച്ചിലര്‍ പാര്‍ട്ടി.പോസ്റ്റര്‍ പുറത്തു വന്നപ്പോള്‍ തന്നെ സി.ഐ.ഡി കള്‍ അന്വോഷണം തുടങ്ങിയിരുന്നു.പോസ്റ്റര്‍ കണ്ടപ്പോള്‍ ഒരു ചെറിയ സംശയം മാത്രമെ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ ചിത്രം റിലീസ് ചെയ്ത അന്നു തന്നെ എല്ലാ സംശയവും മാറി .ഹോങ്കോങ്ങ് ചിത്രം “എക്സൈല്‍ഡ് ” ,അതേ പടി പകര്‍ത്തിയിരിക്കുന്നു. 2007 ഇല് എറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു എക്സൈല്‍ഡ് .അമല്‍ നീരദിന്റെ ബാചിലര്‍ പാര്‍ട്ടിയാകട്ടെ മലയാള സിനിമ കണ്ടതില്‍ വച്ചു മോശം ചിത്രങ്ങളില്‍ ഒന്നും . അസിഫ് അലി,റഹ്മാന് ,കലാഭവന്‍ മണി,പ്ര്യഥി രാജ്,ഇന്ദ്രജിത് തുടങ്ങി വന്‍ താര നിര ചിത്രത്തില്‍ ഉണ്ടായിരുന്നു .അജിത്തിന്റെ ബില്ല 2 വേണ്ടെന്നു വച്ചാണത്രെ റഹ്മാന് ഈ മഹത്തായ ചിത്രത്തില്‍ ജൊയിന്‍ ചെയ്തത്.
അമിതമായ വയലന്‍സും പിന്നെ സ്ലോ മോഷന്‍ രംഗങ്ങളും മാത്രം കുത്തി നിറച്ച ഒരു വൈക്ര്യതമായിരുന്നു ബാച്ചിലര്‍ പാര്‍ട്ടി . ക്ര്യത്യമായ ഒരു കഥയോ തിരകഥയോ ഇല്ലതെ തട്ടിക്കൂട്ടിയ ഒരു ചിത്രം .തീയറ്ററില്‍ അബദ്ധത്തില്‍ എത്തിയ കുറച്ചു പ്രേഷകര്‍ ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ക്ര്യഷ്ണനും രാധക്കും ശേഷം തങ്ങളുടെ മലയാള ഭാഷയിലെ പാണ്ഠിത്യം വെളിപ്പെടുത്താന്‍ കിട്ടിയ ഒരവസരം ആയിരുന്നു ബാച്ചിലര്‍ പാര് ട്ടി.നിഘണ്ടുവില്‍ ഇല്ലാത്ത കുറേയേറെ പദങ്ങള്‍ ഈ ചിത്രത്തിന്റെ റിലീസ് ദിവസം കണ്ടുപിടിക്കപ്പെട്ടു എന്നാണു കേട്ടത്. ഒരു സ്ലോ മോഷന്‍ മൂവി.ആദ്യ ദിവസം തന്നെ ഭാവി തീരുമാനമാകുകയും ചെയ്തു.ന്യൂ ജനറേഷന് സിനിമ എന്ന പേരില്‍ എന്ത് വ്ര്യത്തികേട് കാണിച്ചാലും ജനങ്ങള്‍ കണ്ട് കൊള്ളും എന്ന ധാരണ അമല്‍ നീരദിനു മാറിക്കിട്ടി എന്നൊന്നും തോന്നുന്നില്ല . കാരണം ബാച്ചിലര്‍ പാര്‍ട്ടി അത്ര മോശം പടമായി തോന്നുന്നില്ല എന്നാണു അമല്‍ സര് പറഞ്ഞത് .താന്‍ തന്നെ ഡയറക്ട് ചെയ്ത ചിത്രമാണെങ്കിലും ബാച്ചിലര്‍ പാര് ട്ടി ഒരു തവണ എങ്കിലും അദ്ദേഹം ഇരുന്നു മുഴുവനായും കണ്ടിരുന്നു എങ്കില്‍ ആ ഡയലോഗ് പറയാന്‍ അദ്ദേഹം ബാക്കി ഉണ്ടാകുമായിരുന്നില്ല.അദ്ദേഹം തീര്‍ച്ചയായും ഇനിയും വരും ,പുതിയ പരീക്ഷണങ്ങളുമായി ,നമ്മെ പരീക്ഷിക്കാന്‍ .
ഈ ചിത്രം ആണു ചില മഹാന്മാര് നെറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തു കണ്ട് കളഞ്ഞത്.സമ്മതിക്കണം .കേസെടുക്കാന്‍ അതില്‍ എത്ര എണ്ണം ബാക്കി ഉണ്ടെന്നു പോലീസ് അന്വോഷിച്ചു ചെല്ലും പോഴെ അറിയാന്‍ പറ്റൂ.തീയറ്ററില്‍ പോയി ഈ ചിത്രം കണ്ടതില്‍ കൂടുതല്‍ എണ്ണം ആയി ഇപ്പോള്‍ തന്നെ ഈ ചിത്രം നെറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തു കണ്ട മുപ്പതിനായിരത്തോളം ഹതഭാഗ്യര്‍ .ഇതില്‍ കൂടുതല്‍ എങ്ങനെയാണു ഒരു നീതിപീഠത്തിനു ഇവരെ ശിക്ഷിക്കാനാകുക?പൈറസി തീര്‍ച്ചയായും തടയപ്പെടേണ്ടതു തന്നെയാണു .കോടികള്‍ മുടക്കി സിനിമ നിര്‍മിക്കുന്ന നിര്‍മാതാക്കളുടെ വയറ്റത്തടിക്കുന്ന പരിപാടി തന്നെയാണു .ഈ അപ്ലോഡിംഗ്.സിനിമ ഒരു വ്യവസായമാണു ,പൈസ മുടക്കുന്നവനു അതു തിരിച്ചു കിട്ടുന്നില്ലെങ്കില്‍ പിന്നെങ്ങനെ ഈ വ്യവസായം നില നില്ക്കും ?
എന്റെ പ്രിയപ്പെട്ട സുഹ്ര്യത്ത് ജോര്‍ജിന്റെ ഭാഷ്യമാണു ഈ കാര്യത്തില്‍ എനിക്കു കൂടുതല്‍ സ്വീകാര്യമായി തോന്നിയത്.പൈറസി ഇപ്പോള്‍ ഒരു യാഥാര്‍ഥ്യമാണ്.ഇത്തരം നടപടികള്‍ കൊണ്ടൊന്നും ഇതിനെ തടയാനാവില്ല.അതംഗീകരിച്ചു കൊണ്ട് ലാഭമുണ്ടാക്കാനുള്ള മറ്റു വഴികള്‍ തേടുക..കുറഞ്ഞ ചിലവില്‍ സ്ട്രീമിംഗ് എന്നതു ഒരു ഓപ്ഷന് ആണ്. എഫ്.ബി.ഐ ക്കു കഴിയാത്ത കാര്യം ആണോ കേരള പോലീസും സൈബര്‍ സെല്ലും കൂടെ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല