അസുഖത്തെ തുടര്‍്ന്ന് ആശുപത്രിയിലെത്തിയ രോഗിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും രോഗിയുടെ പരാതി. ബെനിഫിറ്റിന് ആവശ്യമായ രേഖകള്‍ ഒപ്പിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോഴാണ് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതെന്നാണ് രോഗിയായ യുവതിയുടെ മൊഴി. രേഖകള്‍ ഒപ്പിട്ട് നല്‍കണമെങ്കില്‍ ഡോക്ടറുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. എസെക്‌സിലെ റെയിന്‍ഹാം ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അബ്ദുള്‍റസാഖ് അബ്ദുളളയ്‌ക്കെതിരേയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഡൊമസ്റ്റിക് വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.രേഖകള്‍ ഒപ്പിട്ട് നല്‍കുന്നതിനായി ആദ്യം ഡോക്ടര്‍ക്ക് വഴങ്ങിയെങ്കിലും രണ്ടാമതും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സമീപിച്ചതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു. പരാതിയെ തുടര്‍ന്ന് ഡോക്ടറെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍സ് ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ഡോക്ടര്‍ അബ്ദുള്‍റസാഖിന്റെ ഹര്‍ജി കോടതി തളളി. തനിക്ക് ഡോക്ടര്‍ നാല്പത് പൗണ്ട് നല്‍കിയതായും കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ സമീപിക്കാന്‍ മടിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി കോടതിയില്‍ മൊഴി നല്‍കി.
എന്നാല്‍ കരിയറില്‍ മികച്ച റെക്കോര്‍ഡുകള്‍ ഉളള ഡോക്ടര്‍ അബ്ദുള്‍ റസാഖ് തനിക്കെതിരേയുളള ആരോപണങ്ങള്‍ നിഷേധിച്ചു. അരോപണം തന്നെ ഞെട്ടിച്ചുകളഞ്ഞതായും യുവതിയുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണന്നും ഡോകടര്‍ ചൂണ്ടിക്കാട്ടി. യുവതിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ മാനഭംഗപ്പെടുത്തിയതിന് മതിയായ തെളിവില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പ്രൈമറി കെയര്‍ ട്രസ്്റ്റ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായും ലണ്ടന്‍ ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാല്‍ ആരോപണത്തെ തുടര്‍ന്ന ജനറല്‍ മെഡിക്കല്‍ കൗണ്‍സിലാണ് ഡോക്ടറെ പതിനെട്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജിഎംസി അറിയിച്ചു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കാട്ടി ഡോക്ടര്‍ അബ്ദുള്‍റസാഖ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ലിന്‍ഡ്‌ബ്ലോം തളളി. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി പതിനെട്ട് മാസത്തില്‍ നിന്ന് പന്ത്രണ്ട് മാസമായി കുറച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല