യുഎസ് ഓപ്പണില്‍ നോവാക് ഡോക്യോവിച്ചിനെ പരാജയപ്പെടുത്തി ഗ്രാന്റ് സ്ലാം കീരീടം നേടിയതോടെ ആന്‍ഡി മുറേയും കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക്. യുഎസ് ഓപ്പണ്‍ വിജയിച്ചതോടെ 24 മില്യണിന്റെ സമ്മാനമാണ് ഈ ഇരുപത്തിയഞ്ചുകാരനെ തേടിയെത്തുന്നത്. ഇതോടെ രാജ്യത്തെ 100 മില്യണ്‍ സമ്പന്നരുടെ പട്ടികയിലേക്ക് ആന്‍ഡിമുറേയുടെ പേര് കൂടി എഴുതി ചേര്‍ക്കും. യുഎസ് ഓപ്പണിലെ വിജയത്തോടെ ഇതുവരെ ഗ്രാന്റ്സ്ലാം നേടാത്ത താരം എന്ന നാണക്കേട് കൂടിയാണ് മുറേ തീര്‍ത്തിരിക്കുന്നത്.
എഴുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടന് വേണ്ടി ഫ്രെഡ് പെരി ആദ്യമായി ഗ്രാന്റ്സ്ലാം കീരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു താരത്തിന്റെ സമ്പത്ത് ഇത്രകണ്ട് വര്‍ദ്ധിക്കുന്നത്. യുഎസ് ഓപ്പണ്‍ വിജയത്തോടെ ആന്‍ഡി മുറേ കായികരംഗത്ത് റോജര്‍ ഫെഡററുടേയും റാഫേല്‍ നദാലിന്റേയും ഒപ്പം വിലമതിക്കുന്ന താരമായി മാറിയതായി പബ്ലിസിറ്റി ഗുരു മാക്‌സ് ക്ലിഫോര്‍ഡ് വിലയിരുത്തുന്നു.
ടെന്നീസിന്റെ ചരിത്രത്തിലെ പതിനെട്ടാമത്തെ വലിയ സമ്പാദ്യത്തിന് ഉടമയാണ് ആന്‍ഡി മുറേ. നിലിവില്‍ കളിക്കളത്തിന് പുറമേ നിന്നുളള മുറേയുടെ വരുമാനം ഏഴ് മില്യണാണ്. അടുത്ത വര്‍ഷത്തോടെ ഇത് 20 മില്യണായി ഉയരുമെന്നാണ് കരുതുന്നത്. യുഎസ് ഓപ്പണിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പല പുതിയ ബ്രാന്‍ഡുകളും തങ്ങളുടെ ഉത്്പ്പന്നങ്ങള്‍ക്ക് വേണ്ടി മുറേയെ സമീപിക്കുന്നുണ്ടെന്ന് സ്‌പോര്‍ട്ട്്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് ഡയറക്ടര്‍ നീഗെല്‍ ക്യൂരി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല