20 കൊല്ലത്തി ലൊരിക്കല്‍ മാത്രം സംഘടിപ്പിക്കുന്ന പ്രസ്റ്റണിലെ പ്രസ്റ്റണ്‍ ഗില്‍ഡ് ഉത്സവം ഇത്തവണ മലയാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാ ത്രയിലാണ് പ്രസ്റ്റണിലെ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണ്‍ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പങ്കെടുത്തത്. പരമ്പരാഗത വേഷമണിഞ്ഞ ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം കാണികളെ ആവേശം കൊളളിക്കാന്‍ മാവേലിയും ഉണ്ടായിരുന്നു. റോഡിന്റെ ഇരുവശവും തിങ്ങിനിറഞ്ഞ കാണികള്‍ ഹര്‍ഷാരവങ്ങളോടെയാണ് ഘോഷയാത്രയെ വരവേറ്റത്.
കൗണ്‍സില്‍ ഫോര്‍ വോളന്ററി സര്‍വ്വീസസ് ഓഫ് സെന്‍ട്രല്‍ ലങ്കാഷെയറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ പ്രസ്റ്റണ്‍ ഗില്‍ഡ് ഉത്സവത്തിന് എത്തിയത്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കോ ഓര്‍ഡിനേറ്റര്‍ ജോജി ജേക്കബ് നന്ദി അറിയിച്ചു. ചീഫ് കോഡിനേറ്റര്‍ ആനന്ദ് പിളള എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
800 വര്‍ഷത്തെ പാരമ്പര്യമുളള ഉത്സവമാണ് പ്രസിസ്റ്റണ്‍ ഗില്‍ഡ്. 1179ലാണ് ഇത് ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല