1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

ആഗോള നീണ്ടൂര്‍ സമ്മേളനം ഈ മാസം 15,16 തീയതികളില്‍ ബര്‍മ്മിംഗ്ഹാമില്‍ നടക്കും. ലോകത്തിന്റെ ഏതു കോണിലുമുളള നീണ്ടുരുകാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുളള പ്രമുഖരായ നീണ്ടൂരുകാര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

സമ്മേളനത്തില്‍ ആതിഥേയരായ യുകെയിലേയും അയല്‍ലന്റിലേയും മുഴുവന്‍ നീണ്ടൂരുകാരും സമ്മേളനത്തില്‍ സംഗമിക്കും. ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോന്‍ തോട്ടുങ്കല്‍, മുന്‍ നീണ്ടൂര്‍ കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സിപി കാര്‍ത്തികേയന്‍, കൂടാതെ വിവിധ രാജ്യങ്ങളിലുളള നീണ്ടൂര്‍ പ്രവാസി സംഗമത്തിന്റെ നേതാക്കള്‍ എന്നിവര്‍ എത്തും.

വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ അവരുടെ രാജ്യങ്ങളുടെ പതാകയുമേന്തി നടത്തുന്ന റാലിയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍, ഗാനമേള, വിശുദ്ധ കുര്‍ബാന എന്നിവയും സംഗമത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സംഗമത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള നീണ്ടൂരുകാരെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജയിംസ് കദളിക്കാട്ടില്‍, സെക്രട്ടറി ബാബൂ തോട്ടം എന്നിവര്‍ അറിയിച്ചു.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം : The Billberry hall Centre, Rose Hill, Lickly, Birmingham, B45 8RT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.