പ്രശസ്ത മജീഷ്യന്‍ സാമ്രാജിന്റെ മാജിക് ഷോ നവംബര്‍ രണ്ടിന് നോര്‍ത്താംപ്ടണിലെ സ്പിന്നി തീയേറ്ററില്‍ നടക്കും. വിദേശത്തും സ്വദേശത്തുമായി അവതരിപ്പിച്ച് വിജയിച്ച പന്ത്രണ്ട് സ്‌പെഷ്യല്‍ ഇനങ്ങളും മറ്റ് മാജിക്കുകളും കൂട്ടിച്ചേര്‍ത്താണ് മജീഷ്യന്‍ സാമ്രാജ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഈ മാജിക് ഷോ സംവിധാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലായിരിക്കും അവതരണം. മിറ്‌സ്‌കോപ്പിക്ക് ലൈറ്റ് എഫക്ടും ഡ്രാമാസ്‌കോപിക് സ്റ്റേജ് സെറ്റിംഗുമായി വന്‍ തയ്യാറെടുപ്പുകളാണ് മാജിക് ഷോയ്്ക്കായി നടന്നുവരുന്നത്. യുകെയിലെ എല്ലാ മലയാളികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വെകുന്നേരം ആറ് മണി മുതലാണ് പരിപാടി.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം :
The Spinney Theatre, spinney hill road, Northampton, NN3 6DG
കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജു ലൂയിസ് – 07886421025, സജി കുടിലില്‍ – 07883063221 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല