ലണ്ടന്‍: പാലും ആരോഗ്യരക്ഷയും തമ്മിലുള്ള ബന്ധം നേരത്തേ വ്യക്തമായതാണ്. ചെറുപ്രായത്തില്‍ തന്നെ പാല്‍ കുടിക്കുന്നത് ശീലമാക്കിയാല്‍ കൗമാരദശയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ യു.കെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് പാല്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഴ്‌സറി മില്‍ക്ക് സ്‌കീമിന്റെ ഭാഗമായി അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍ക്കെല്ലാം സൗജന്യമായി പാല്‍ ലഭ്യമാക്കണമെന്നുണ്ട്. എന്നാല്‍ 1971ന് ശേഷം ഈ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ വന്‍സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ് ആരോഗ്യമന്ത്രി ആന്‍ മില്‍ട്ടണ്‍. യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ അധികതുക മുടക്കി പ്രൈമറി സ്‌കൂളുകള്‍ക്ക് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന സ്ഥിതിയാണുള്ളത്.
കുടല്‍ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചെറുപ്രായത്തില്‍ പാല്‍ നല്‍കുന്നത് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചെറുപ്പത്തില്‍ പാല്‍കുടിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുടല്‍ക്യാന്‍സര്‍ വരാനുള്ള സാധ്യത 40 ശതമാനം കുറവാണെന്നും കണ്ടെത്തിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല