കുടിയേറ്റക്കാര്‍ക്കിടയില്‍ കുറ്റവാളികള്‍ പെരുകുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പിടിയിലാകുന്ന കുറ്റവാളികളിലേറേയും യൂറോപ്പുകാര്‍ തന്നെ. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും. ബ്രിട്ടനിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടാന്‍ കാരണം വര്‍ദ്ധിച്ച് വരുന്ന കുടിയേറ്റക്കാരുടെ എണ്ണമാണന്ന് വാദവുമായി പോലീസും രംഗത്തെത്തി. കുറ്റകൃത്യങ്ങളുടെ നിരക്ക് സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയ കണക്കുകള്‍ ഉദ്ദരിച്ചാണ് പോലീസ് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ചെലവു ചുരുക്കല്‍ കാരണം ബുദ്ധിമുട്ടിലായിരിക്കുന്ന പോലീസിന് കുടിയേറ്റക്കാരുടെ ഇടയില്‍ കുറ്റവാളികള്‍ പെരുകുന്നത് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതായും പോലീസ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം മാത്രം 12,000 വിദേശ പൗരന്മാരെയാണ് കുറ്റവാളികള്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന പോലീസ് നാടുകടത്തിയത്. അതായത് ദിവസം 33 പേര് എന്ന കണക്കില്‍. മറ്റ് ഫോഴ്സുകളുടെ പക്കലുളള കണക്കുകള്‍ കൂടി എടുത്താല്‍ എണ്ണം ഇതിലും ഉയരും. കഴിഞ്ഞ വര്‍ഷം വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പിടികൂടിയ കുടിയേറ്റക്കാരായ കുറ്റവാളികളുടെ എണ്ണം 7,716 ആണ്. തൊട്ടുമുന്നിലെ വര്‍ഷത്തേക്കാള്‍ 53 ശതമാനത്തിന്റെ വര്‍ദ്ധനവ്.
മോഷണം, പിടിച്ച് പറി, അക്രമം, ലൈംഗിക കുറ്റകൃത്യങ്ങള്‍, കൊലപാതകം തുടങ്ങിയവയ്ക്കാണ് പല വിദേശികളും പിടിയിലാകുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ റൊമാനിയക്കാരാണ് മുന്‍പന്തിയില്‍. പിടയിലാകുന്ന കുറ്റവാളികളില്‍ പോളണ്ടുകാരുടേയും ലിത്വാനിയക്കാരുടേയും എണ്ണം കൂടുന്നതായും പോലീസ് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ നിയമപ്രകാരം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുളളവര്‍ക്ക് നിര്‍ബാധം യുകെയിലേക്ക് കടന്നു വരാമെന്നതാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടാന്‍ കാരണം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുളള ക്രിമിനലുകളെ തടയാന്‍ യാതൊരു സംവിധാനവും ഇവിടെയില്ലെന്നതാണ് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്ന് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ ആഭ്യന്തര വക്താവ് ജിറാര്‍ഡ് ബാറ്റണ്‍ പറഞ്ഞു.
സാധാരണയായി ഇത്തരം സെന്സിറ്റീവായുളള റിപ്പോര്‍്ട്ടുകള്‍ പോലീസ് പുറത്തുവിടാറില്ല. എന്നാല്‍ വെസ്റ്റ്മിഡ്ലാന്ഡ്സിനെ കൂടാതെ ഇത്തരം വിവരം പുറത്തുിട്ടത് ഡിവോണ്‍, കോണ്‍വാള്‍, വെസ്റ്റ്് മെര്‍സിയ എന്നിവിടങ്ങളിലെ പോലീസാണ്. സൗത്ത് വെസ്റ്റ് റീജിയനില്‍ മാത്രം വിദേശ കുറ്റവാളികളുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2009ല്‍ 1,667 ആയിരുന്നു ഇവിടെ നിന്ന് പിടികൂടിയ കുറ്റവാളികളുടെ എണ്ണം എങ്കില്‍ 2011ല്‍ അത് 2058 ആണ്. വെസ്റ്റമെര്സിയയില് കഴിഞ്ഞവര്ശം 1991 വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടുമുന്നിലെ വര്‍ഷത്തേക്കാള്‍ 23 ശതമാനത്തിന്റെ വര്‍ദ്ധനവ്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കുടിയേറുന്നവരുടെ ഇടയില്‍ കുറ്റവാളികള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉളളത്. വിദേശ കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതിനാല്‍ പോലീസിലെ ചെലവുചുരുക്കല്‍ പദ്ധതികള്‍ ഫലപ്രദമാകുന്നില്ലെന്നും ആരോപണമുണ്ട്. 2012 മാര്‍ച്ച് മാസം വരെ 11,801 വിദേശികളെ പോലീസ് കുറ്റവാളികളെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 2,629 എണ്ണം അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. മൂന്നുമാസത്തിനിടയ്ക്ക് കഴിഞ്ഞ ഒരുവര്ഷത്തേക്കാള് 600 കേസുകള്‍ അധികം.
ലൈംഗിക കുറ്റകൃത്യങ്ങള്‍ കാരണം നാട് കടത്തപ്പെട്ടവരുടെ എണ്ണം ഒരു വര്‍ഷത്തിനിടയ്ക്ക് 271ല്‍ നിന്ന് 400 ആയി വര്‍ദ്ധിച്ചു. മോഷണവും പിടിച്ചുപറിയും ഇരട്ടിയിലധികമായി. 1019 പിടിച്ചുപറി, മോഷണകേസുകളാണ് പോലീസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 493 ആയിരുന്നു. 2007ലാണ് റൊമേനിയ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ മുന്‍പന്തിയാലാണ് റൊമേനിയക്കാരുടെ സ്ഥാനം. ഈ വര്‍ഷം ഇതുവരെ 1 329 റൊമേനിയക്കാരെ നാട് കടത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കാണ് രണ്ടാം സ്ഥാനം 1,156 പേരെ ഇതുവരെ നാടുകടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനത്തിന്റെ വര്‍ദ്ധനവ്. മൂന്നാം സ്ഥാനം പോളണ്ടുകാര്ക്കാണ്. 1023 പേരെയാണ് നാട് കടത്തിയിരിക്കുന്നത്. ലിത്വാനിയക്കാര്ക്ക് ഏഴാംസ്ഥാനമാണ് ഉളളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല