ചെന്നൈ: അര്‍ബുദ രോഗത്തോട് പൊരുതിജയിച്ച് ജീവിതത്തിലേക്കും കളിക്കളത്തിലും തിരിച്ചുവന്ന ശേഷം ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയെന്ന് യുവരാജ് സിങ് പറഞ്ഞു. ‘വീണ്ടും ഇന്ത്യക്ക് വേണ്ടി മത്സരിക്കാനിറങ്ങാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനായിരുന്നു. ഇന്ത്യയുടെ ബൌളീങ് തുടങ്ങുമ്പോള്‍ ഫീല്‍ഡില്‍ നില്‍ക്കുകയായിരുന്ന എന്റെ മിഴികള്‍ നിറഞ്ഞിരുന്നു. എന്റെ ഭാഗ്യത്തിന്
അത് ക്യാമറ കണ്ണുകള്‍ കണ്ടില്ല’ മത്സരത്തിന് ശേഷം യുവരാജ് പറഞ്ഞു.
തിരിച്ചുവരവില്‍ ടീമിനെ വിജയതീരത്തെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പഴയകാല പ്രകടനത്തിന്റെ പകര്‍ന്നാട്ടം തന്നെയായിരുന്നു ന്യൂസിന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ യുവി പുറത്തെടുത്തിരുന്നത്. 26 പന്തില്‍ രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടെ 34 റണ്‍സ് യുവി നേടി.യുവി ഓരോ പന്തും നേരിടുമ്പോള്‍ ഗ്യാലറികളില്‍ നിന്നും ആരവങ്ങള്‍ ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല