കവന്‍ട്രി ഫാമിലി ക്ലബ്ബിന്റെ അഞ്ചാമത് ഓണാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ആഘോഷം യുക്മയുടെ വൈസ് പ്രസിഡന്റ് ബീന സെന്‍സ് ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ആഘോഷത്തില്‍ ക്ലബ്ബ് പ്രസിഡന്ര് ജോസഫ് ലൂകോ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം കോഡിനേറ്റര്‍ ബിനോയ് മൈക്കിള്‍ സ്വാഗതം ആശംസിച്ചു.
കവന്‍ട്രി ഫാമിലി ക്ലബ്ബിന്റെ പ്രവര്‍ത്തനം അനുകരണീയമായ മാര്‍ഗ്ഗമാണന്ന് ഉത്ഘാടന പ്രസംഗത്തില്‍ യുക്മയുടെ വൈസ് പ്രസിഡന്റ് ബീന സെയിന്‍സ് പറഞ്ഞു. ഫാമിലി ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച ബീന കവന്‍ട്രി ഫാമിലി ക്ലബ്ബിനെ യുക്മയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് ഉറപ്പ് നല്കി. കേരളത്തിന്റെ കലാപാരമ്പര്യം യുകെയിലും കാത്തു സൂക്ഷിക്കുന്നുണ്ടന്ന് മനസ്സിലാക്കാനായതില്‍ സന്തോഷമുണ്ടന്ന് കേരളത്തില്‍ നിന്ന് എത്തിയ പരമ്പരാഗത കലയുടെ പ്രവര്‍ത്തകനായ സ്റ്റാലിന് പറഞ്ഞു. കവന്‍ട്രി ഫാമിലി ക്ലബ്ബ് യുവാക്കള്‍ക്കും യുവതികള്‍ക്കും സ്പോര്‍ട്ട്സിനും മികച്ച പ്രധാന്യമാണ് നല്കി വരുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച കുര്യാക്കോസ് അറിയിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഓണാഘോഷത്തിന് മോടി കൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി പരിപാടികള്‍ സമാപിച്ചു., ജോബി ആലപ്പാട്ട് എല്ലാവര്ക്കും കൃതജ്ഞത അര്‍പ്പിച്ചു. തോമസ്, അനീഷ്, റിച്ചാര്‍ഡ്, റ്റോജോ, റ്റിറ്റോ, ജോര്‍ജ്കുട്ടി, റോബിന്, പ്രവീണ്‍, ജോഷി, ബിനോയ്, ജോയാസ്, ഹില്ട്ടന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല