വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി ലൂട്ടന്‍ മലയാളി അസോസിയേഷന്‍ ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കി. സെപ്റ്റംബര്‍ ഒന്നിന് ബ്രട്ടീഷ്് ലീജന്‍ ക്ലബ്ബ് ലിഗ്രേവില്‍ നടന്ന ആഘോഷത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ പത്ത് മണി മുതല്‍ 12.30 വരെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികള്‍ നടന്നു. തുടര്‍ന്ന് ഗംഭീരമായ ഓണസദ്യ. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ നടന്നു.
ലൂട്ടന്‍ മലയാളി അസോസി യേഷന്‍ പ്രസിഡന്റ് തോമസ് ആലപ്പാട്ട് ഓണസന്ദേശം നല്‍കി. ഡോ. ശിവകുമാറും എല്‍എംഎയുടെ മുന്‍ഭാ രവാഹികളും നിലവിലെ ഭാരവാഹികളും ചേര്‍ന്നാണ് ഓണാഘോഷം ഉത്ഘാടനം ചെയ്തത്. ഡാന്‍സ്, പാട്ടും സ്‌കിറ്റുമായി കലാപരിപാടികള്‍ കാണികളുടെ മനം കവരുന്നവയായിരുന്നു. എല്‍എംഎ അംഗങ്ങളുടെ നേതൃത്വത്തിലാണ് മൂന്ന് സ്‌കിറ്റുകളും അരങ്ങിലെത്തിയത്.
കലാപരിപാടികള്‍ക്ക് ആര്‍ട്‌സ് സെക്രട്ടറി സാജന്‍ തോമസ് നേതൃത്വം നല്‍കി. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് വൈസ് പ്രസിഡന്റ് ശോഭ ശ്രീധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അവതാരകരായി എത്തിയ റോണി കൃഷ്ണനും പ്രിയയും സ്റ്റേജിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എല്‍എംഎയുടെ സെക്രട്ടറി പാപ്പച്ചന്‍ മാടശേരിയുടെ നന്ദി പ്രകാശനത്തോടു കൂടി പരിപാടി അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല