നാടന്‍ പാട്ടും ഓണസദ്യയുമായി ബോള്‍ട്ടണിലെ മലയാളികളും ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കി. യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സോണി ചാക്കോ, യുക്മയുടെ ഓള്‍ യുകെ ട്രഷറര്‍ ദിലീപ് ഫാന്‍വര്‍ത്ത് പള്ളി വികാരി ഫാ. ജോണ്‍ ഡെയില്‍ എന്നിവര്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു.
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോണി കണിവേലിയുടെ നേതൃത്വത്തില്‍ നടന്ന് ഓണാഘോഷത്തില്‍ നിരവധി കലാകായിക മത്സരങ്ങളും ചെണ്ട മേളവും അരങ്ങേറി. സരിഗ യുകെയുടെ ഗാനമേളയും സംഘടിപ്പിച്ചിരുന്നു. മാവേലിയായി അരങ്ങിലെത്തിയ ബോള്‍ട്ടണിലെ ബിനോയ് ജേക്കബ്ബ് നാടന്‍ പാട്ടിലൂടെ സദസ്സിനെ കൈയ്യിലെടുത്തു. തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, മറ്റ് കലാപരിപാടികള്‍ എന്നിവയുമായി ഓണാഘോഷം പൊടിപൊടിച്ചതായി പങ്കെടുത്തവരെല്ലാം സാക്ഷ്യപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല