ഹാര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ മലയാളി അസ്സോസിയേഷനായ സര്‍ഗ്ഗം സ്റ്റീവനേജിന്റെ ഒരു മാസം നീണ്ട ഓണാഘോഷങ്ങള്‍ക്ക് ശനിയാഴ്ച കൊടിയിറങ്ങും. ഒരു മാസമായി നടത്തി വരുന്ന ആന്‍പതോളം കലാകായിക മത്സരങ്ങളില്‍ ചുരുങ്ങിയ ഇനങ്ങളുടെ ഫൈനലുകള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്. ഇവ പൂര്‍ത്തീകരിക്കുന്നതിനും ശനിയാഴ്ച നടക്കാനിരിക്കുന്ന ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ അവസാന മിനുക്കുപണിയിലുമാണ് സര്‍ഗ്ഗം അസ്സോസിയേഷനെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 15ന് രാവിലെ 9.30ന് അത്തപ്പൂക്കളം ഇട്ടുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുക. നാട്ടില്‍ നിന്നും എത്തിയിട്ടുളള മാതാപിതാക്കളാണ് ഇത്തവണത്തെ ഓണാഘോഷത്തിലെ വിശിഷ്ടാധതിഥികള്‍. ഇവരെ സ്വീകരിച്ചാനയിച്ച ശേഷം മുത്തുക്കുടകളുടേയും പുലികളിയുടേയും അകമ്പടിയോടെ മാവേലി മന്നനെ സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് ഒരുമാസത്തിലേറെയായി നടന്നുവന്ന ആഘോഷത്തിന്റെ സമാപനദിവസം നിലവിളക്ക് കൊളുത്തി പ്രസിഡന്റ് അനില്‍ മാത്യൂ ഉത്ഘാടനം ചെയ്യും.
കൂതറ തീയേറ്റേഴ്‌സ്, തിയേറ്റര്‍ സ്റ്റാര്‍സ് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചില്‍ഡ്രന്‍സ് യൂത്ത് ക്ലബ്ബുകളുടെ പരിപാടികളും ഇതോടൊപ്പം ഉണ്ടാകും. തുടര്‍ന്ന നാടന്‍ തനിമ ഒട്ടും ചോരാതെ തയ്യാറാക്കുന്ന ഓണസദ്യ. ആഘോഷത്തിന്റെ ഭാഗമായി ഗാനമേളയും ഒരുക്കിയിട്ടുണ്ട്. സര്‍ഗ്ഗം കുടുംബങ്ങളില്‍ നിന്ന് ഈ വര്‍ഷത്തെ ഏ ലെവല്‍ പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികളെ അനുമോദിക്കും.
സ്റ്റീവനെജ് ഓള്‍ഡ് ടൗണ്‍ ഹൈ സ്ട്രീറ്റിലുള്ള തോമസ് അലയന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് (എസ്ജി1 3 ബിഇ) സര്‍ഗ്ഗം പൊന്നോണത്തിന് വേദി ഒരുങ്ങുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അനില്‍ മാത്യു (പ്രസിഡന്റ്) – 0777224787, ജോസ് ചാക്കോ (സെക്രട്ടറി)- 07429667980, അനി ജോസഫ് (ട്രഷര്‍)- 07809867978 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല