ഡീസലിന് അഞ്ച് രൂപ വര്‍ദ്ധിപ്പിച്ചു. വിലവര്‍ദ്ധന വ്യാഴാഴ്ച അര്‍ദ്ധരാത്രിമുതല്‍ നിലവില്‍വരും. പാചകവാതക സിലിണ്ടറുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഒരു വര്‍ഷത്തില്‍ സബ്‌സിഡിയോടെ ആറു സിലിണ്ടറുകള്‍ മാത്രമെ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളു. ആറെണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് സിലിണ്ടറൊന്നിന് 700 രൂപയോളം അധികം നല്‍കേണ്ടിവരും. പെട്രോളിന്‍റെ എക്സൈസ് തീരുവ എടുത്തുകളയുകയും ചെയ്തു.
വിലവര്‍ദ്ധന ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് തീരുമാനം.
വര്‍ഷപാദത്തില്‍ നാല്‍പതിനായിരം കോടി നഷ്ടം ഉണ്ടായെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
ഡീസല്‍ വിലയില്‍ ലിറ്ററിന് 4 മുതല്‍ 5 വരെയും പെട്രോള്‍ വില 3 രൂപയും കൂട്ടണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. പാചകവാതകത്തിന്റെ വില 50 രൂപ മുതല്‍ 100 രൂപ വരെ വര്‍ദ്ധിപ്പിക്കാനും സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്താനും ആലോചിച്ചിരുന്നു.
വിലവര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിക്കും അനുകൂല സമീപനമാണ്.
ഇന്ധന വില വര്‍ധിപ്പിക്കില്ലെന്നും എണ്ണ കമ്പനികളുടെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്ര പെട്രോളിയം ജയ്പാല്‍ റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല