ന്യുമോണിയ ബാധിച്ചതാണ് പ്രശ്നം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന് നിലനിര്‍ത്തുന്നത്. ആരോഗ്യനില ഗുരുതരമാണെന്നും തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് വീണ്ടും യോഗം ചേരുന്നുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം മോശമായതിനാല്‍ മൂത്രത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ന്യുമോണിയ ബാധിച്ചതു മൂലം ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും മോശമായി. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മണിക്കൂറുകളോളം മാറ്റിയിരുന്നു. എന്നാല്‍, വീണ്ടും മുഴുവന്‍ സമയവും വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി ആശാവഹമാണെന്നും ബന്ധുക്കള്‍ അറിയിച്ചു. ഹൃദയാഘാതവും മസ്തിഷ്കാഘാതവും ഉണ്ടായതിനെ തുടര്‍ന്നാണു തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നായിരുന്നു ഒരാഴ്ചയായുള്ള റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല