കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് ഹൊസ്‌നി മുബാറക്ക് രാജി വെച്ചു അധികാരം സൈന്യത്തിന് കൈമാറി. കഴിഞ്ഞ 18 ദിവസങ്ങളായി തുടര്‍ന്ന് വരുന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഹൊസ്‌നി മുബാറക്കിന് സ്ഥാനമൊഴിയേണ്ടിവന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു ഹൊസ്‌നി മുബാറക്ക്
ഈജിപ്ത് ദേശീയ ചാനലിലൂടെ വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാനാണ് ഹൊസ്‌നി മുബാറക്കിന്റെ രാജിപ്രഖ്യാനം സ്ഥിരീകരിച്ചത്. മുബാറക്കും കുടുംബവും രാജ്യം വിട്ടെന്ന് ‘അല്‍ അറേബ്യ’ ചാനല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇന്നലെ രാജ്യത്തോട് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ മുബാറക് രാജിക്ക് വിസമ്മതിച്ചിരുന്നു. താന്‍ അധികാരത്തില്‍ തുടരുമെന്നും അടുത്ത സെപ്റ്റംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഴുവന്‍ അധികാരങ്ങളും കൈമാറുകയുള്ളുവെന്നുമായിരുന്നു മുബാറക്കിന്റെ ഇന്നലത്തെ പ്രഖ്യാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല