വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഒന്‍പതാമത് വാര്‍ഷികവും ഓണാഘോഷവും ഈ മാസം 29 ന് നടക്കും. വാറ്റ്‌ഫോര്‍ഡ് ടോള്‍പിറ്റ്‌സ് ലെയിനിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 7 മണിവരെ നടക്കുന്ന പരിപാടിയില്‍ വാറ്റ്‌ഫോര്‍ഡ് മേയര്‍ മുഖ്യാതിഥി ആയിരിക്കും.
ആഘോഷത്തോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യ, റെക്‌സ് ബാന്‍ഡ് നയിക്കുന്ന ഗാനമേള, അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാകായിക മത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളേയും സ്‌നേഹപൂര്‍വ്വം സ്വാഗതം തെയ്യുന്നതായി ഡബ്‌ള്യു എം എയുടെ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Holywell community center, Tolpits lane, Watford. WD 18 9QD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല