യുകെയിലെ പ്രധാന മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് നാളെ തിരിതെളിയും. ഗ്ലോസ്റ്റര്‍ഷെയറിലെ പോഡ്‌സ്മീഡ് റോഡിലുളള ക്രിപ്റ്റ് സ്‌കൂളിലാണ് ഈ വര്‍ഷത്തെ ദശാബ്ദി ആഘോഷങ്ങളും ഒപ്പം ഓണാഘോഷവും സംഘടിപ്പിച്ചിരിക്കുന്നത്.
2002ല്‍ ഏതാനും അംഗങ്ങളുമായി ആരംഭിച്ച ജിഎംഎ ഇന്ന് ഓകദേശം 175 കുടുംബങ്ങളുളള യുകെയിലെ പ്രബലമായ മലയാളി അസോസിയേഷനുകളില്‍ ഒന്നാണ്. കേരളത്തിലും ബ്രിട്ടനിലും അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം ഏകാനുളള ജിഎംഎ ചാരിറ്റി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ അഭിമാനമായ സംരംഭമാണ്.
ദശാബ്ദിയോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് വിനോദ് മാണിയുടെ നേതൃത്വത്തിലുളള എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. രാവിലെ പത്തിന് ഗ്ലോസ്റ്റര്‍ഷെയര്‍ മേയര്‍ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യും. ഓരോ വര്‍ഷവും ഓണാഘോഷ പരിപാടികള്‍ ഭംഗിയാക്കാന്‍ ഗ്ലൌസിസ്‌റ്റെര്‍, ചെല്‌റെന്ഹം എന്നി അടുത്തടുത്ത നഗരങ്ങളില്‍ വിന്യസിച്ചിരിക്കുന്ന ജിഎംഎ അംഗങ്ങള്‍ വീറും വാശിയോടെയും പുതുമയുളള പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
ഈ വര്‍ഷം ഗ്ലൌസിസ്‌റ്റെര്‍കാര്‍ എന്താണ് തങ്ങളെ അമ്പരപ്പിക്കാന്‍ ഒരുക്കിയിരിക്കുന്നത് എന്ന് ആകാംക്ഷയോടെ ചെല്‌റെന്ഹംകാര്‍ നോക്കിയിരിക്കുമ്പോള്‍ ചെല്‌റെന്ഹമിലെ റിതം ഓഫ് ചെല്‌റെന്ഹം എല്ലാ വര്‍ഷത്തെയും പോലെ വിസ്മയ കാഴ്ച്ചയുടെ പൂരം തീര്‍ക്കല്‍ എങ്ങിനെ നേരിടണം എന്നാ ആശങ്കയിലാണ് ഗ്ലൌസിസ്‌റ്റെര്‍കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല