ഇന്റര്‍നെറ്റില്‍ തന്റെ നീലച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടി സുമ ചെന്നൈ പൊലീസില്‍ പരാതി നല്‍കി. മുന്‍പ് ഇതേ ആവശ്യമുന്നയിച്ച് സുമ മുംബൈ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മുംബൈ പൊലീസ് നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നടി ചെന്നൈ പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്.
തന്റെ നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തവര്‍ അതിനൊപ്പം തന്റെ മൊബൈല്‍ നമ്പറും എഴുതിച്ചേര്‍ത്തിരുന്നുവെന്ന് നടി പറയുന്നു. ഇതെ തുടര്‍ന്ന് തനിക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് പോലും എസ്എംഎസും കോളും വരികയാണ്. ശല്യം ഒഴിവാക്കാനായി താന്‍ രണ്ടു തവണ മൊബൈല്‍ നമ്പര്‍ മാറ്റി.
എന്നാല്‍ ഇതേ സമയത്തു തന്നെ ഇന്റര്‍നെറ്റിലും പുതിയ നമ്പര്‍ പ്രത്യക്ഷപ്പെട്ടു.
ഇതില്‍ നിന്ന് തന്നോട് അടുപ്പമുള്ള ആരോ ആണ് ചതിയ്ക്കുന്നതെന്ന് വ്യക്തമായി. ഇത് ആരാണെന്ന് കണ്ടുപിടിയ്ക്കാനായാണ് താന്‍ മുംബൈ പൊലീസിന്റെ സഹായം തേടിയത്. എന്നാല്‍ അവര്‍ സഹായിക്കാത്ത സാഹചര്യത്തിലാണ് ചെന്നൈ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്ന് ചെന്നൈ പൊലീസ് ഉറപ്പു നല്‍കിയതായും നടി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല