1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2011


തന്‍‌മാത്ര, ഭ്രമരം എന്നീ സിനിമകള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ‘പ്രണയം’ എന്ന് പേരിട്ടു. ഹിന്ദി താരങ്ങളായ അനുപം‌ഖേര്‍, ജയപ്രദ എന്നിവരും ഈ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നുണ്ട്.

പ്രണയമാണ് ഈ സിനിമയുടെ വിഷയം. എന്നാല്‍ ഇത് മരം‌ചുറ്റി പ്രണയത്തിന്‍റെ കഥയൊന്നുമല്ല. നഷ്ടപ്രണയത്തിന്‍റെ, പോയകാലത്തിലെ പ്രണയത്തിന്‍റെ ഹൃദയസ്പര്‍ശിയായ ആവിഷ്കാരം. മികച്ച അഭിനയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരിക്കും ‘പ്രണയം’ എന്ന് തിരക്കഥ വായിച്ച ബ്ലെസിയുടെ സിനിമാസുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടു.

മോഹന്‍ലാലിന്‍റെയും അനുപം ഖേറിന്‍റെയും ജയപ്രദയുടെയും നഷ്ടപ്രണയങ്ങളുടെ കഥ അതീവ ഭംഗിയോടെ സ്ക്രീനിലേക്ക് പകര്‍ത്താനൊരുങ്ങുകയാണ് ബ്ലെസി. അധികമൊന്നും കാത്തിരിക്കേണ്ട, ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തയാഴ്ച ആരംഭിക്കുകയാണ്. ഈ മൂന്നു താരങ്ങളും ഒന്നിക്കുന്ന രംഗങ്ങളാണ് ആദ്യം ചിത്രീകരിക്കുന്നത്. കൊച്ചിയാണ് ലൊക്കേഷന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.