ഇപ്‌സ്‌വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി ഓണം ആഘോഷിച്ചു. ഇപ്‌സ് വിച്ചിലെ കെസ്‌ഗ്രേവ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികളിലും ഓണസദ്യയിലും 375 ഓളം പേര്‍ പങ്കെടുത്തു. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ലാല്‍സണ്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഉത്ഘാടന യോഗത്തില്‍ നിലവിളക്ക് കൊളുത്തികൊണ്ട് ഇപ്‌സ് വിച്ച് മലയാളികളുടെ ഓണാഘോഷമായ പൊന്നോണം 2012 കൊടിയേറി. തുടര്‍ന്ന് കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ കുട്ടികളും കെസിഎ അംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച തനത് ഓണം കലാപരിപാടികള്‍ കാണികള്‍ക്ക് പുതിയ അനുഭവമായി. കെസിഎ അംഗങ്ങളുടെ തിരുവാതിര കളി, ലെസ്റ്ററിലെ സ്വരലയ മ്യൂസിക് ട്രൂപ്പിന്റെ ഗാനമേള എന്നിവ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി.
തൂശനിലയില്‍ വിളമ്പിയ ഓണസദ്യ ബ്രിട്ടനിലെ മലയാളി കുട്ടികള്‍ക്ക് ഓണത്തെ കുറിച്ചുളള പഴയ സങ്കല്‍പ്പങ്ങളുടെ ഓര്‍മ്മപ്പെടുത്തലായി മാറി. ഓണാഘോഷ കായിക പരിപാടികളെ കുറിച്ച കേട്ടറിഞ്ഞ സഫോള്‍ക്ക് കൗണ്ടി കൗണ്‍സില്‍ കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് വിഭാഗമാണ് ലണ്ടന്‍ 2012 ന്റെ മാതൃകയില്‍ ഓണാഘോഷ കായിക പരിപാടികള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന ബ്രിട്ടന്റേയും ഇന്ത്യുയുടേയും പതാകകള്‍ ഏന്തി നടന്ന പരേഡോടുകൂടി ഒളിമ്പിക്‌സ് തീമില്‍ ഉളള ശരിയായ നിയമാവലിയോട് കൂടി മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍്ത്ഥ്യത്തിലാണ് സംഘാടകര്‍.
കായിക പരിപാടികള്‍ക്ക് കെസിഎസ്എസ് പിആര്‍ഓ ടോമി സെബാസ്റ്റിയന്‍, എബ്രഹാം ഐസക്ക്, മനോജ് ജോസ്, എന്നിവര്‍ നേതൃത്വം നല്‍കി. കെസിഎ സെക്രട്ടറി അഫ്‌സല്‍, പൊന്നോണം 2012ന്റെ കണ്‍വീനര്‍ സജി സാമുവല്‍, കോഡിനേറ്റര്‍ സെബാസ്റ്റിയന്‍ വര്‍ഗ്ഗീസ് , സുജ ബാബു, അജി ബെന്നി സുജ സജി എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല