ജിജോ അരയത്ത്
മലയാളി അസോസിയേഷന്‍ സട്ടന്‍ (എംഎഎസ്എസ്) ന്റെ ഓണാഘോഷപരിപാടികള്‍ വര്‍ണാഭമായി.സട്ടന്‍ തോമസ് വാള്‍ സെന്ററില്‍ രാവിലെ പത്തുമണിക്ക് രാജന്‍കുട്ടി കൊട്ടാരക്കര പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കൊച്ചുകുട്ടികള്‍ അത്തപ്പൂക്കളമൊരുക്കി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളായിരുന്നു അടുത്തയിനം.
ഉച്ചയ്ക്ക് ഒരുമണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.
ഓണസദ്യയെത്തുടര്‍ന്ന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി കസേരകളി, വടംവലി, ലേലം തുടങ്ങിയവയും അരങ്ങേറി. വൈകുന്നേരം അഞ്ചുവരെ ആഘോഷങ്ങള്‍ നീണ്ടു.
ആഘോഷപരിപാടികള്‍ക്ക് ഷാജി മാത്യു, ജോസ് പണിക്കര്‍, സൈജു നങ്ങ്യാലില്‍, അന്‍സന്‍ കുത്തൂര്‍, അഭിഷേക് കൃഷ്ണന്‍, ജോബി ജോയി, ബിബിന്‍ ചക്രപാണി, ബേബിച്ചന്‍ തൂമ്പുങ്കല്‍, പോള്‍ തോമസ്, തോമസ് തരകന്‍, ഫിലിപ് കെ.ജോയി തുടങ്ങിയവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല