അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ നടന്‍ തിലകനെ ഡയാലിസിസിന് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം തിംസ് ആശുപത്രിയിലാണ് തിലകന്‍ ചികിത്സയില്‍ കഴിയുന്നത്.
ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്. ആരോഗ്യ നില വളരെ മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ന്യൂമോണി അദ്ദേഹത്തെ വീണ്ടും പിടികൂടിയതാണ് ആരോഗ്യനില കൂടുതല്‍ ഗുരുതരമായത്.
മസ്‌തിഷ്‌കാഘാതവും ഹൃദയാഘാതവും ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒറ്റപ്പാലത്ത് ഷൂട്ടിങ് നട്ടക്കുന്നതിനിടെ ലൊക്കേഷനില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യം തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല